ഹൈദരാബാദ്: പെരുമ്പാമ്പ് ശരീരത്തിൽ കയറി ചുറ്റിപ്പിണയുമ്പോഴും ബോധമില്ലാതെ കൂളായിരിക്കുന്ന ലോറിഡ്രൈവറുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആന്ധ്രാപ്രദേശിലെ സിങ്കനപ്പള്ളി ഗ്രാമത്തിലെ ലോറി ഡ്രൈവറാണ് മദ്യപിച്ച ബോധമില്ലാതെ അപകടം ക്ഷണിച്ച് വരുത്തിയത്. മരത്തിനുമുകളിൽ നിന്നും താഴെയിറങ്ങിയ പെരുമ്പാമ്പാണ് സമീപത്ത് ഇരിക്കുകയായിരുന്ന ഇയാളുടെ ശരീരത്തിലേക്ക് കയറിയത്.
പെരുമ്പാമ്പ് ഇയാളുടെ ശരീരത്തിൽ ചുറ്റിപ്പിണയുന്നത് വീഡിയോയിൽ കാണാം. എന്നാൽ ലോറി ഡ്രൈവർ പാമ്പിനെ തട്ടിമാറ്റി രക്ഷപ്പെടാനോ ഭയപ്പെട്ട് ഒച്ചവെയ്‌ക്കുകയോ ചെയ്യുന്നില്ല . ജീവൻ അപകടത്തിലാണെന്ന ബോധമില്ലാതെ ശാന്തനായി ഇരിക്കുകയായിരുന്നു ഇയാൾ. ഇത് കണ്ടെത്തിയ നാട്ടുകാർ ബഹളം വയ്‌ക്കുകയും വിറക് കഷ്‌ണമുപയോഗിച്ച് പാമ്പിനെ ഡ്രൈവറുടെ ശരീരത്തിൽ നിന്നും വലിച്ച് മാറ്റുകയും ചെയ്തു. അമിതമായി മദ്യപിച്ചതുമൂലം ഇയാൾ വീട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം 26 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. ശ്വാസമടക്കി പിടിച്ചാണ് വീഡിയോ കണ്ടതെന്ന് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്തു. പെരുമ്പാമ്പിന് വിഷമില്ലെന്നും അത് അയാളെ വിഴുങ്ങില്ലെന്നും ഒരു കൂട്ടർ അഭിപ്രായപ്പെട്ടു. ഇത്രയൊക്കെ സംഭവിച്ചിട്ടും കൂളായിട്ടിരിക്കാൻ ഡ്രൈവറെ സഹായിച്ച മദ്യം ഏത് ബ്രാൻഡാണെന്ന് കണ്ടെത്തണമെന്നായിരുന്നു ചിലരുടെ ആവശ്യം.
మద్యం మత్తులో ఉన్న వ్యక్తిపైకి ఎక్కిన కొండచిలువ.. కాపాడిన స్థానికులు
కర్నూలు – అవుకు మండలం సింగనపల్లికి చెందిన లారీ డ్రైవర్ డ్యూటీ దిగి ఫుల్లుగా మద్యం సేవించాడు.
మద్యం బాగా ఎక్కడంతో ఇంటికి వెళ్లలేక.. ఓ చోట అరుగుపై కూర్చున్నాడు. మద్యం మత్తులో తూగుతూ ఉండిపోయాడు.
అయితే పక్కనే… pic.twitter.com/0oYLcrwnXU
— Telugu Scribe (@TeluguScribe) October 15, 2024















