വിശ്വസിച്ചാലും ഇല്ലെങ്കിലും! മനുഷ്യനില്ലാത്ത അടുക്കള; ഇവിടെ 120 വിഭവങ്ങൾ പാകം ചെയ്ത് വിളമ്പും; ഹിറ്റായി 24/7 ആശുപത്രി കാന്റീൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിശ്വസിച്ചാലും ഇല്ലെങ്കിലും! മനുഷ്യനില്ലാത്ത അടുക്കള; ഇവിടെ 120 വിഭവങ്ങൾ പാകം ചെയ്ത് വിളമ്പും; ഹിറ്റായി 24/7 ആശുപത്രി കാന്റീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 08:59 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

ഒരു കാന്റീൻ നടത്താൻ കുറഞ്ഞത് രണ്ടാളെങ്കിലും വേണ്ടിവരുമെന്ന് നമുക്കറിയാം. എന്നാൽ ഈ കാന്റീനിൽ ആഹാരം വെക്കാനും വിളമ്പാനും മനുഷ്യരുടെ ആവശ്യമേയില്ല. നല്ല ചൂടുള്ള ആഹാരം സ്വാദോടെ വച്ചുണ്ടാക്കുന്ന റോബോട്ടിക് അടുക്കളയാണ് ഇവിടുത്തെ താരം.

ജർമനിയിലെ ഒരു ആശുപത്രി കാന്റീനിലാണ് എല്ലാം സ്വമേധയാ ചെയ്യുന്ന അടുക്കളയുള്ളത്. ഒന്നും രണ്ടുമല്ല, 120 വ്യത്യസ്ത വിഭവങ്ങളാണ് ഈ അടുക്കളയിൽ നിന്ന് ലഭ്യമാവുക. ചെറിയൊരു സഹായം മാത്രമേ റോബോട്ടിന് വേണ്ടതുള്ളു. ചേരുവകളെല്ലാം തയ്യാറാക്കി വച്ചുകൊടുക്കണം. ഇൻ​ഗ്രീഡിയൻസ് കയ്യിൽ കിട്ടിയാൽ ഏതുവിഭവവും മിനിറ്റുകൾക്കുള്ളിൽ രുചിയോടെ പാകം ചെയ്യാൻ കക്ഷിക്ക് സാധിക്കുമെന്ന് റോബോട്ടിക് അടുക്കള വികസിപ്പിച്ച ​ഗുഡ്ബൈറ്റ്സ് പ്രതികരിച്ചു.

ദക്ഷിണ ജർമനിയിലെ ട്യൂബിൻജെൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കാന്റീനാണ് യന്ത്രവത്കൃതമായി പ്രവർത്തിക്കുന്നത്. ടച്ച് സ്ക്രീനിലൂടെ ഇഷ്ടമുള്ള ഭക്ഷണം ആളുകൾക്ക് ഓർഡർ ചെയ്യാം. ജർമൻ വിഭവങ്ങൾ മാത്രമല്ല പ്രസിദ്ധമായ ഏഷ്യൻ ഡിഷുകളും ഇറ്റാലിയൻ സ്റ്റൈലിലുള്ള പാസ്തകളും ഈ കാന്റീനിൽ നിന്ന് ലഭിക്കും.

റോബോട്ടിക് കാന്റീനിന് അകത്തെ റെഫ്രിജറേറ്ററിൽ ചേരുവകൾ തയ്യാറാക്കി വെക്കണമെന്നതാണ് മനുഷ്യൻ ചെയ്യേണ്ട ഏക കാര്യം. പച്ചക്കറികളും മറ്റും അരിഞ്ഞ്, വിഭവങ്ങൾക്ക് ഉചിതമായ പരുവത്തിലാക്കി കൊടുക്കുകയാണ് മനുഷ്യർ ചെയ്യുന്നത്. ഓർഡർ അനുസരിച്ച് ഫ്രിഡ്ജിലെ ചേരുവകളിൽ നിന്ന് ആവശ്യമായവ തെരഞ്ഞെടുത്ത് റോബോട്ട് പാകം ചെയ്യുന്നതാണ് രീതി. കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച റോബോട്ടിക് കിച്ചൻ വൻ ജനപ്രീതി നേടിയതിനാൽ ദിവസവും ഇവിടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആഹാരങ്ങൾക്ക് 6 മുതൽ 9 യൂറോ വരും ചാർജും ഈടാക്കുന്നുണ്ട്. 24/7 പ്രവർത്തിക്കുന്ന കാന്റീനിനെ പ്രധാനമായും ആശ്രയിക്കുന്നത് ആശുപത്രിയിലെ ജീവനക്കാർ തന്നെയാണ്.

Tags: germanyROBOTHospital CanteenRobotic Kitchen
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies