ലോകത്ത് ആദ്യമായി സമുദ്രത്തിൽ നിന്നും വേർതിരിച്ചെടുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് കാർ ആക്സസറികൾ നിർമ്മിച്ച് കിയ. കിയ ഇവി3 ക്ക് വേണ്ടി ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച കിയ ലിമിറ്റൻഡ് എഡിഷൻ ട്രങ്ക് ലൈനർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ദി ഓഷ്യൻ ക്ലീനപ്പിന്റെ സഹകരണത്തോടെയാണ് കിയയുടെ പുതിയ സംരംഭം.
ഇവി3 യിൽ മാത്രമല്ല ഇവി9 ലും ഇവി6 ലും ആക്സസറികൾ നിർമ്മിക്കാൻ കിയ റീസൈക്കിൾ പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടുണ്ട്. 2030 ഓടെ വാഹനങ്ങളിൽ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിന്റെ അനുപാതം 20 ശതമാനമാക്കി വർധിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇവി 9 ന്റെ ഫ്ലോറിൽ റീസൈക്കിൾ ചെയ്ത ഫിഷ് നെറ്റുകളും പ്ലാസ്റ്റിക് കുപ്പി റീസൈക്കിൾ ചെയ്ത സീറ്റുകളുമുണ്ട്.
2025 ൽ കിയ കാരൻസിന്റെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കും. കാരൻസ് ഇവി ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 2030 ഓടെ ഇന്ത്യയിൽ 4 ലക്ഷം യൂണിറ്റുകളുടെ വാർഷിക വില്പനയെന്ന നേട്ടം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.















