ടി20 കന്നി സെഞ്ചുറി സഞ്ജുവിന് ഗുണമായി. ഐസിസിയുടെ ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ വമ്പൻ കുതിപ്പ് നടത്തി മലയാളി താരം. ഇഷാൻ കിഷനെയും ഋഷഭ് പന്തിനെയും മറികടന്ന് 65-ാം റാങ്കിലേക്കാണ് സഞ്ജു കുതിച്ചുകയറിയത്. 91 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. 47 പന്തിൽ 111 റൺസാണ് താരം ബംഗ്ലാദേശിനെതിരെ നേടിയത്.
ആദ്യ പത്തിലുള്ള രണ്ടുപേർ ക്യാപ്റ്റൻ സൂര്യകുമാർ യാദവും യശസ്വി ജയ്സ്വാളുമാണ്. യഥാക്രമം 2,6 സ്ഥാനങ്ങളിലാണ് ഇരുവരും. ബംഗ്ലാദേശ് പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ നിതീഷ് കുമാർ റെഡ്ഡിയും കരിയറിലെ മികച്ച റാങ്കിലെത്തി. 255 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് 72-ാം റാങ്കിലെത്തിയത്. 22-സ്ഥാനം കടന്ന് റിങ്കു സിംഗ് 43-ാം റാങ്കിലെത്തി.
ഇന്ത്യൻ താരങ്ങളായ റിഷഭ് പന്ത്(95), ഇഷാന്‍ കിഷന്‍(82), ശിവം ദുബെ(82) എന്നിവരെയും സഞ്ജു റാങ്കിംഗില്‍ മറികടന്നു. ടി20 മതിയാക്കിയ രോഹിത് ശർമ്മ 54-ാമതും വിരാട് കോലി 61-ാമതുമാണ്. ഹാർദിക് പാണ്ഡ്യ 52-ാം സ്ഥാനത്താണ്. ടി20 ബൗളർമാരുടെ പട്ടികയിൽ രവി ബിഷ്ണോയ് മാത്രമാണ് ആദ്യ പത്തിലുള്ളത്. താരം എട്ടാമതാണ്.