കണ്ണൂർ: കെ.നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർക്കപ്പട്ട സിപിഎം നേതാവ് പി.പി.ദിവ്യ ഒളിവിലെന്ന് സൂചന. കേസിൽ പ്രതിയായ ദിവ്യയെ ചോദ്യം ചെയ്യാനുള്ള പോലീസ് നീക്കം വിജയിച്ചില്ല. ഇവരെ അന്വേഷിച്ച് വീട്ടിലും ബന്ധുവീട്ടിലും പോലീസ് എത്തിയിരുന്നു . അവിടെയെങ്ങും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.
എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട പി.പി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട് . തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. നേരിട്ട് ഹൈക്കോടതിയിൽ പോകുമെന്നായിരുന്നു ഇന്നലെ പുറത്തു വന്ന വാർത്തകൾ. എന്നാൽ അവർ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.