വിവാദങ്ങളെ വിടാതെ പിന്തുടരുന്ന താരമാണ് നടൻ ബാല. മുൻ ഭാര്യ നൽകിയ പാരതിയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ബാലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച് വീട്ടിൽ എത്തിയതിന് പിന്നാലെ പുതിയ ആരോപണവുമായാണ് ബാല രംഗത്തെത്തിയിരിക്കുന്നത്.
തന്നെ ആരോ കെണിയിൽപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് ബാലയുടെ ആരോപണം. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നും താരം പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ബാല പുറത്തുവിട്ടിട്ടുണ്ട്.
കൈക്കുഞ്ഞുമായി യുവതി ബായുടെ വീടിന്റെ കോളിംഗ് ബെൽ അടിക്കുന്ന വീഡിയോയാണ് താരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. യുവതിക്കൊപ്പം ഒരു യുവാവുമുണ്ട്. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. വാതിൽ തട്ടി തുറക്കാൻ ശ്രമിച്ചിരുന്നുവെന്നും ബാല പറയുന്നു.
ആരും ആരുടെയും വീട്ടിൽ ഈ നേരത്ത് വന്ന് വാതിൽ തുറക്കാൻ ശ്രമിക്കില്ല. ഇതിന് പിന്നിൽ തന്നെ കുടുക്കണമെന്ന വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താരം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സിസിടിവി ദൃശ്യങ്ങൾ ബാല പങ്കുവച്ചത്. താൻ മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്നും പുലർച്ചെ വന്ന് തന്നെ ശല്യം ചെയ്യുന്നത് മോശമാണെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.
Leave a Comment