ടെൽ അവീവ്: ഇസ്രായേലിലെ കൂട്ടക്കുരുതിക്ക് മുൻപ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആയിരുന്ന യഹിയ സിൻവർ കുടുംബസമേതം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. കിടക്കയും കട്ടിലും ടിവിയുമൊക്കെയായി ഭാര്യയും കുട്ടികളുമായിട്ടാണ് യഹിയ സിൻവർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്നത്.
ഇസ്രായേൽ മേഖലയിൽ അതിക്രൂരമായ കൂട്ടക്കുരുതി അഴിച്ചുവിട്ട 2023 ഒക്ടോബർ ഏഴിന്റെ തലേന്നത്തെ ദൃശ്യങ്ങളാണ് ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടത്. മുൻകൂട്ടി തയ്യാറെടുത്ത് നടത്തിയ ആക്രമണമാണ് ഹമാസ് നടത്തിയതെന്നതിന്റെ തെളിവു കൂടിയായി ഈ ദൃശ്യങ്ങൾ. തുരങ്കത്തിലൂടെ നടന്നു നീങ്ങുന്ന യഹിയയുടെയും കുടുംബത്തിന്റെയും ദൃശ്യങ്ങളാണ് ഇസ്രായേൽ പുറത്തുവിട്ടത്.
അതിനിടെ യഹിയയുടെ ഭാര്യയുടെ കൈയ്യിലിരുന്ന ബാഗിന്റെ വിലയെച്ചൊല്ലിയും എക്‌സിൽ ചർച്ചകൾ സജീവമായി. 32,000 ഡോളർ (27 ലക്ഷം) വിലയുള്ള ബ്രാൻഡഡ് ബിർക്കിൻ ബാഗാണിതെന്ന് എഡിഎഫ് വക്താവ് അവിചയ് അദ്രേ തുറന്നുകാട്ടി. ബാഗിന്റെ ഓൺലൈൻ വില വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടും ഇതിനൊപ്പം അദ്ദേഹം പങ്കുവെച്ചു.
ഗാസയിലെ ജനങ്ങൾക്ക് ഒരു ടെന്റ് അടിക്കാനോ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനോ പോലും പണമില്ലെന്നാണ് പറയുന്നത്. എന്നാൽ യഹിയയുടെയും ഭാര്യയുടെയും പണത്തോടുളള സ്‌നേഹം വെളിപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
1,200-ലധികം ഇസ്രായേൽ പൗരന്മാരാണ് ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതാണ് ഒരു വർഷത്തിലധികമായി തുടരുന്ന ഇസ്രായേൽ – ഹമാസ് യുദ്ധത്തിന് തുടക്കമിട്ടതും. ആക്രമണത്തിന്റെ സൂത്രധാരനായ യഹിയയെ ഇക്കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വധിച്ചിരുന്നു.
ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഗാസയിൽ നിന്നും ഹമാസ് നേതാക്കളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. സാധാരണ ജനങ്ങളെ മനുഷ്യകവചമാക്കി നിർത്തി അവരെ ബലികൊടുക്കുന്ന പോരാട്ടമാണ് ഹമാസ് നേതാക്കൾ നടത്തുന്നതെന്ന് ഇസ്രായേൽ സൈന്യം നേരത്തെ മുതൽ ആരോപിച്ചിരുന്നു. യഹിയയുടെ വീഡിയോയും ഇതിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്.
🎥DECLASSIFIED FOOTAGE:
Sinwar hours before the October 7 massacre: taking down his TV into his tunnel, hiding underneath his civilians, and preparing to watch his terrorists murder, kindap and rape. pic.twitter.com/wTAF9xAPLU
— LTC Nadav Shoshani (@LTC_Shoshani) October 19, 2024