എറണാകുളം: ഇസ്രായേൽ സേന വധിച്ച ഹമാസ് ഭീകരനേതാവ് യഹിയ സിൻവറിന് കേരളത്തിൽ മയ്യത്ത് നമസ്കാരം. സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷനാണ് മയ്യത്ത് നമസ്കാരം നടത്തിയത്. ജമാത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻ്റ് സെക്രട്ടറി സമദ് കുന്നക്കാവാണ് നമസ്ക്കാരത്തിന് നേതൃത്വം നൽകിയതെന്ന് സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു. ധീര യോദ്ധാവും രക്തസാക്ഷിയും എന്ന കുറിപ്പൊടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി യുവാക്കൾ പങ്കെടുത്തെന്നാണ് സൂചന.
പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. നല്ല അസ്സൽ ഹമാസോളികളെന്നാണ് എക്സ്-മുസ്ലീമും ആക്ടിവിസ്റ്റുമായ ആരിഫ് ഹുസൈന്റെ കമന്റ്. ” മിഡിൽ ഈസ്റ്റിൽ സൗദിയിലും കുവൈറ്റിലും അടക്കം ഈ പണി കാണിച്ചാൽ ഉള്ളിലാവും”, “ദുബായ് പോലും ഇങ്ങനെ ചെയ്യാൻ പറ്റില്ല അപ്പോൾ ഇവനൊക്കെ ഉള്ള കേരളം ഒട്ടും സേഫ് അല്ലാ”…
“കേരളത്തിൽ പക്ഷെ എന്തും ആവാമല്ലോ,, കേരളത്തിലെ തീവ്രവാദികളെ നോട്ട് ചെയ്ത് വെക്കുക എല്ലാവരും”, “കേരളം ഒരു തീവ്രവാദ ഹബ് ആയീ മാറിക്കൊണ്ടിരിക്കുന്ന ഒരു കാഴ്‌ച്ച”, ഇന്ത്യയേയും പിടിച്ചെടുക്കും എന്നു പറഞ്ഞ ഹമാസിന്റെ നേതാവ് മരിച്ചതിന് ഇന്ത്യക്കാരൻ ആയ ഒരാൾ വിഷമിക്കുന്നു എങ്കിൽ അയാൾ എത്രത്തോളം ഈ രാജ്യത്തെ വെറുക്കുന്നു എന്നു വേണം മനസിലാക്കാൻ….”എന്നെല്ലാമായിരുന്നു ചില കമന്റുകൾ.