തിരുവനന്തപുരം: മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ രൂപപ്പെടുന്ന കാറ്റ് ഒഡീഷ, ബംഗാൾ തീരത്തേക്ക് നീങ്ങും. ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ന്യൂന മർദ്ദ പാത്തിയാണ് തീവ്ര ചുഴലിയായി മാറുന്നത്. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാകും ദന എത്തുക. 120 കിലോ മീറ്റർ വേഗത കൈവരിക്കാനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഇവിടെ ശക്തമായ മഴ പ്രതീക്ഷിക്കാം. തലസ്ഥാനത്തും ഇടുക്കിയിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. 23 വരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. 23ന് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാളിലും ഒഡീഷയിലും തീവ്ര മഴയ്‌ക്കും ശക്തമായ ഇടിമിന്നലും പ്രവചിക്കുന്നുണ്ട്. എഴ് മുതൽ 20 സി.എം വരെ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയിലെ നാല് ജില്ലകൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.