ഒമാൻ: പാകിസ്താനെതിരെ അവിസ്മരണീയ ക്യാച്ചുമായി രമൺദീപ് സിംഗ്. ഐസിസി T20 എമേർജിംഗ് ടീമ്സ് ഏഷ്യകപ്പിൽ ഇന്ത്യ -പാകിസ്താൻ എ ടീമുകളുടെ മത്സരത്തിലാണ് കാണികളെ ഞെട്ടിച്ച രമൺദീപിന്റെ ക്യാച്ച്. 22 ബോളിൽ 33 റൺസെടുത്ത് മികച്ച ഫോമിലായിരുന്ന പാകിസ്താന്റെ ഓപ്പണർ യാസിർ ഖാനെയാണ് രമൺദീപ് അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയത്.
മിഡ് വിക്കറ്റിലൂടെ ഒരു കൂറ്റൻ ഷോട്ടിന് മുതിർന്ന യാസിറിനെ ബൗണ്ടറിക്കരികിൽ നിന്ന രമൺദീപ് സൈഡിലേക്ക് ഡൈവ് ചെയ്തെടുത്ത ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. “ഒരിന്ത്യക്കാരന്റെ എക്കാലത്തെയും മികച്ച ക്യാച്ചുകളിൽ ഒന്ന്” എന്നാണ് മുൻ വിക്കറ്റ്കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക് രമൺദീപിന്റെ ക്യാച്ചിനെ വിശേഷിപ്പിച്ചത്.
ബാറ്റിംഗിലും ബൗളിംഗിലും ഫീൾഡിംഗിലും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ എ പാകിസ്താനെതിരെ 7 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 8 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 33 (22 ) റൺസെടുത്ത അഭിഷേക് ശർമയും 36 (19) റൺസെടുത്ത പ്രഭ് സിമ്രൻ സിംഗും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഉയർത്തി. പിന്നാലെവന്ന തിലക് വർമയും (44) നേഹൽ വധേരയും (25 ) ഇന്ത്യയെ മികച്ച ടോട്ടലിലേക്കെത്തിച്ചു.
അവസാന ഓവറിൽ പാകിസ്താന് ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്നു. 15 ബോളിൽ 25 റൺസെടുത്ത് മികച്ച ഫോമിൽ നിന്ന അബ്ദുൽ സമദിനെ ബൗളർ അൻഷുൽ കാംബോജ് അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താക്കിയതോടെ പാകിസ്താന്റെ പതനം പൂർണമായി.
WHAT DID YOU JUST DO RAMANDEEP! 🤯
A stunning catch from Ramandeep Singh gets rid of the dangerous Yasir Khan! 👋
📺 Watch 👉 #EmergingAsiaCupOnStar | #INDvPAK, LIVE NOW! pic.twitter.com/EyyDkEbsM7
— Star Sports (@StarSportsIndia) October 19, 2024















