കൊല്ലം: റോഡരുകിൽ വളർന്നു നിൽക്കുന്ന കഞ്ചാവുചെടികൾ കണ്ടെത്തി. കരുനാഗപ്പള്ളി – ഓച്ചിറ ദേശീയപാത പുതുമണ്ണയിലാണ് പുഷ്പിക്കാൻ പാകമായ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്
വിവരമറിഞ്ഞ് കരുനാഗപ്പള്ളി എക്സൈസ് സംഘം സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളാണെന്ന് തിരിച്ചറിഞ്ഞു. 3 കഞ്ചാവ് ചെടികളാണ് റോഡരികിൽ വളർന്നു നിന്നത്.
എക്സൈസ് ഉദ്യോഗസ്ഥർ ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡ് പണിക്കായി വന്ന തൊഴിലാളികൾ ചെടികൾ നട്ടു വളർത്തിയതാണെന്നാണ് സംശയം