വാടക മാത്രം 7.2 കോടി രൂപ, നിയമസഭയിലെ ചോദ്യത്തിന് ഒളിച്ചുകളി, ധൂർത്ത് തുടർന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാടക മാത്രം 7.2 കോടി രൂപ, നിയമസഭയിലെ ചോദ്യത്തിന് ഒളിച്ചുകളി, ധൂർത്ത് തുടർന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 02:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികൾ. വാടകയിനത്തിൽ മാത്രം കഴിഞ്ഞ 9 മാസം നൽകിയത് ഏഴു കോടി 20 ലക്ഷം രൂപ. അതേസമയം എത്ര തവണ ഹെലികോപ്റ്ററിൽ യാത്ര ചെയ്തെന്ന് പറയാതെയാണ് വിഷയത്തിൽ മുഖ്യമന്ത്രി നിയസഭയിലെ ചോദ്യത്തിന് മറുപടി നൽകിയത്.

വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ വിഷയത്തിൽ എ പി അനിൽ കുമാർ എംഎൽഎ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്. സംസ്ഥാനത്തെ വിവിധ ആവശ്യങ്ങൾക്കായി കേരള പോലീസ് വാടകക്കെടുത്ത ഹെലികോപ്റ്റർ ഒമ്പതു മാസത്തിനിടയിൽ ഏഴു കോടി 20 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട് എന്നാണ് കണക്ക്. 2023 ഒക്ടോബർ 20 മുതൽ ഈ വർഷം ജൂൺ 19 വരെയുള്ള കണക്കുകളാണ് ഇത്. കഴിഞ്ഞ മൂന്നു മാസത്തെ വാടക നൽകിയിട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട് .

Z പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന യാത്രകളുടെ വിശദാംശങ്ങൾ സുരക്ഷാ കാരണത്താൽ ലഭ്യമാക്കുന്നത് ഉചിതമല്ല എന്നാണ് മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ചോദ്യത്തിനുള്ള മറുപടി. കൂടാതെ വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ രക്ഷാപ്രവർത്തകരെ 2024 ജൂലൈ 31ന് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് വരെ എത്തിക്കുന്നതിനും 2024 ഓഗസ്റ്റ് 5 ന് എയർ ആംബുലൻസ് ആയും ഹെലികോപ്റ്റർ പ്രവർത്തിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ് അധിക ധൂർത്തായി ഹെലികോപ്റ്റർ വീണ്ടും സർക്കാർ വാടകയ്‌ക്ക് എടുക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കാത്തതിനെതിരെ രൂക്ഷമായ വിമർശനങ്ങളും മുൻപ് സർക്കാരിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇതിനിടയിലാണ് കോടികൾ ഖജനാവിൽ നിന്നും വാടക ഇനത്തിൽ ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നതും.

Tags: helicopterKerala NiyamasabharentFinancial CrisisKerala CM Pinarayi Vijayanluxury
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies