ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ഇലവനിൽ അവസാന നിമിഷം വരെ താനും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ടീം മാനേജ്മെൻ്റ് മത്സരത്തിന് തയാറായി ഇരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അവസാന നിമിഷം പഴയെ ടീമിനെ നിലനിർത്താൻ തീരുമാനിച്ചതോടെ താൻ പുറത്താവുകയായിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ടി20 ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിലും അവസരം നൽകിയില്ല. “എനിക്ക് ഫൈനൽ കളിക്കാൻ അവസരമുണ്ടായിരുന്നു. എന്നോട് തയാറായിരിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ടോസിന് തൊട്ടു മുൻപ് പഴയ ടീമിനെ തന്നെ നിലനിർത്തുകയായിരുന്നു. എന്തായാലും കുഴപ്പമില്ലെന്നൊരു ചിന്തയിലായിരുന്നു ഞാൻ”– സഞ്ജു പറഞ്ഞു.
“വാം അപ്പിനിടെ രോഹിത്, എന്നെ അരികിലേക്ക് വിളിച്ചുകൊണ്ടുപോയി സംസാരിച്ചു. എന്തുകാെണ്ടാണ് ഈ തീരുമാനം ഏടുക്കേണ്ടി വന്നതെന്ന് വിശദീകരിച്ചു. അദ്ദേഹത്തിന്റെ ഒരു ശൈലി അറിയമല്ലോ. വളരെ ലളിതമായാണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞത്. മത്സരം ജയിച്ച ശേഷം സംസാരിക്കാമെന്നും ഇപ്പോൾ കളിയിൽ ശ്രദ്ധിക്കാനും ഞാൻ പറഞ്ഞു”.
🚨🚨 Sanju Samson was all set to play in XI of T2OI WC Final as Rohit had told him the morning of final but at toss Rohit Sharma announced the same XI and in return he got “duck” from Rishabh Pant.
Rohit then talked to Samson after toss for over 10 minutes and apologized. I… pic.twitter.com/lxGa0f7DsB
— Rajiv (@Rajiv1841) October 21, 2024
“ഒരു മിനിട്ടിന് ശേഷം അദ്ദേഹം മടങ്ങിയെത്തി, നീ മനസിൽ എന്നെ ശപിക്കുന്നുണ്ടാകുമല്ലേ എന്നോട് ചോഗിച്ചു. നീ സന്തോഷവാനല്ലെന്ന് എനിക്ക് മനസിലായി. നിന്റെ മനസിൽ എന്തോ ഉണ്ടെന്നും പറഞ്ഞു. പിന്നെ ഞങ്ങൾ കുറച്ചുനേരം കൂടി സംസാരിച്ചു. ഒരു പ്ലെയർ എന്ന നിലയിൽ എനിക്ക് കളിക്കണമായിരുന്നു. ഇത്തരം വേദിയിൽ വരാനും ടീമിനായി എന്തെങ്കിലും ചെയ്യാനുമുള്ളത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. എന്റെയൊരു രീതി ഇങ്ങനെയെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അദ്ദേഹം എന്നോട് വ്യക്തിപരമായി വിശദീകരിച്ചതിന് ഞാൻ ഏറെ ബഹുമാനിക്കുന്നു”.
“എനിക്കൊരു വിഷമം ഉണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഒരു ലോകകപ്പ് ഫൈനൽ താങ്ങളെപ്പോലെരു ക്യാപ്റ്റന് കീഴിൽ കളിക്കാൻ സാധിക്കാതിരുന്ന വിഷമം. അത് എന്നും എന്റെ ഹൃദയത്തിലുണ്ടാകും— സഞ്ജു പറഞ്ഞു. ലോകകപ്പ് ഫൈനൽ പോലൊരു അതീവ സമ്മർദ്ദം നിറഞ്ഞ മത്സരത്തിന് തൊട്ടു മുൻപ് അദ്ദേഹം എന്നെ മാറ്റിനിർത്തേണ്ടി വന്നത് വിശദീകരിക്കാൻ എനിക്കൊപ്പം പത്ത് മിനിട്ട് ചെലവിട്ടു. അതിന് ശേഷമാണ് രോഹിത് ഭായ് ടോസിന് പോയത്. ആ പെരുമാറ്റം എന്റെ ഹൃദയം സ്പർശിച്ചു”—- സഞ്ജു പറഞ്ഞു.















