ബേസിൽ ജോസഫും നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സൂഷ്മദർശിനിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 22-നാണ് ചിത്രം ബിഗ് സ്ക്രീനിലെത്തും. ഫഹദ് ഫാസിലാണ് ഫെയ്സ്ബുക്കിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്.
എം സി ജിതിൻ സംവിധാനം ചെയ്യുന്ന സൂഷ്മദർശിനി നിരവധി പുതുമുഖ താരങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ഒരുമിച്ചെത്തുമ്പോഴുള്ള ആകാംക്ഷയിലാണ് ആരാധകർ. ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റ്, എ.വി.എ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിജ്, എ.വി. അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, സലാല മൊബൈൽസ് തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നസ്രിയ നസീം. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷമാണ് നസ്രിയ വീണ്ടും മലയാള സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. മണിയറയിലെ അശോകൻ എന്ന
ചിത്രമാണ് മലയാളത്തിൽ അവസാനമായി നസ്രിയ അഭിനയിച്ചത്.