ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സർഫറാസ് ഖാൻ അച്ഛനായി. ആൺകുഞ്ഞ് ജനിച്ച കാര്യം താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്. സഹതാരങ്ങളടക്കം താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. പിതാവിനും മകനുമൊപ്പമുള്ള ചിത്രമാണ് സർഫറാസ് പങ്കുവച്ചത്. ജമ്മു കശ്മീർ ഷോപ്പിയാൻ സ്വദേശിയായ റൊമാനാ സഹൂറിനെയാണ് താരം 2023 ഓഗസ്റ്റിൽ വിവാഹം ചെയ്തത്.
അതേസമയം ന്യൂസിലൻഡിനെതിരെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി സർഫറാസ് ഖാൻ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിലായിരുന്നു നേട്ടം. ആദ്യ ഇന്നിംഗ്സിൽ ഡക്കായ താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 150 റൺസാണ് താരം നേടിയത്. എന്നാൽ ഇന്ത്യ മത്സരത്തിൽ പരാജയപ്പെട്ടു. ഇന്ത്യയുയർത്തിയ 108 റൺസിന്റെ വിജയലക്ഷ്യം കിവീസ് ബാറ്റർമാർ 2 വിക്കറ്റ്മാത്രം നഷ്ടമാക്കി മറികടന്നു.