നയ'തന്ത്രം'; പുടിനൊപ്പം തംപ്സ് അപ്പ് ഉയർത്തി മോദി; അരികെ ഷി ജിൻപിങ്ങും; ലോകത്ത് പുതിയ സഖ്യത്തിന്റെ തുടക്കമെന്ന് സോഷ്യൽ മീഡിയ; വൈറലായി ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നയ’തന്ത്രം’; പുടിനൊപ്പം തംപ്സ് അപ്പ് ഉയർത്തി മോദി; അരികെ ഷി ജിൻപിങ്ങും; ലോകത്ത് പുതിയ സഖ്യത്തിന്റെ തുടക്കമെന്ന് സോഷ്യൽ മീഡിയ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 12:15 pm IST
Facebook
Twitter
WhatsAppTelegram

റഷ്യയിലെ കസാനിൽ ബ്രിക്‌സ് ഉച്ചകോടിയ്‌ക്കിടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റേയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അത്താഴവിരുന്നിന് മുന്നോടിയായി ഒരുക്കിയ സംഗീത പരിപാടി പുടിനൊപ്പമിരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിൻപിങ്ങും ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.

പുടിന്റെ ഇടവും വലവുമായിട്ടാണ് മോദിയും ഷി ജിൻപിങ്ങും ഇരിക്കുന്നത്. ഇതിനിടെ പുടിനും ഷി ജിൻപിങ്ങും തമ്മിൽ സംഭാഷണത്തിൽ ഏർപ്പെടുന്നതിനിടെ പുടിന് തൊട്ടടുത്ത് നിൽക്കുന്ന മോദി മറ്റൊരിടത്തേക്ക് തംപ്‌സ് അപ്പ് നൽകുന്ന ചിത്രവും പലരും ഏറ്റെടുത്തിട്ടുണ്ട്. നല്ലൊരു സൗഹൃദത്തിന്റെ നിമിഷമെന്നാണ് പലരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിച്ച ശേഷമാണ് ഇത്തരമൊരു കൂടിക്കാഴ്ച നടക്കുന്നത്. പ്രധാനമന്ത്രിയും ഷി ജിൻപിങ്ങും അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ന് കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്. നാല് വർഷത്തിലേറെയായി തുടരുന്ന അസ്വാരസ്യങ്ങൾക്കൊടുവിലാണ് നേതാക്കൾ തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കാനിരിക്കുന്നത്.

പുടിൻ ഒരുക്കിയ അത്താഴ വിരുന്നിൽ പുടിനും മോദിയും ഷി ജിൻപിങ്ങും അടുത്തടുത്തായി ഇരുന്നത് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മറ്റൊരു തലത്തിലേക്ക് മാറുന്നതിന്റെ സൂചനയാണെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ അടക്കം സൂചിപ്പിക്കുന്നത്. അതിർത്തി തർക്കം ഉടലെടുക്കുന്നതിന് മുൻപായി 2019 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് വച്ചാണ് മോദിയും ഷി ജിൻപിങ്ങും അവസാനമായി ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അതിർത്തി തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇരുപക്ഷവും ശക്തമാക്കിയിരുന്നു.

ജൂലൈ 4ന് കസാക്കിസ്ഥാനിൽ നടന്ന എസ്സിഒ ഉച്ചകോടിയിലും ജൂലൈ 25ന് ലാവോസിൽ നടന്ന ആസിയാൻ യോഗത്തിലും വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെപ്തംബറിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ബ്രിക്‌സ് യോഗത്തിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമെ സൈനിക തലത്തിലുള്ള ചർച്ചകളും ഇരുപക്ഷവും മുന്നോട്ട് കൊണ്ടുപോയിരുന്നു.

 

Tags: brics summitxi jinpingVladimir PutinChina's XiPM Modi's thumbs upunity after India-China deal
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies