പ്രഭാസിന് 45ാം പിറന്നാൾ; ആരാധകർക്കായി ആറ് ചിത്രങ്ങൾ റീ റിലീസ് ചെയ്യും; അണിയറയിൽ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രൊജക്ടുകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രഭാസിന് 45ാം പിറന്നാൾ; ആരാധകർക്കായി ആറ് ചിത്രങ്ങൾ റീ റിലീസ് ചെയ്യും; അണിയറയിൽ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രൊജക്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 01:01 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം പ്രഭാസിന് ഇന്ന് 45ാം ജന്മദിനം. പിറന്നാളിനോടനുബന്ധിച്ച് പ്രഭാസിന്റെ 6 സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നത്. മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി, ഛത്രപതി, റിബൽ, ഈശ്വർ, സലാർ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്. ഇതിന് പുറമെ പ്രഭാസിന്റേതായി വമ്പൻ സിനിമാ പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വിവരം. ഏകദേശം 2100 കോടിയുടെ പുതിയ പ്രൊജക്ടുകളിലാണ് പ്രഭാസ് ഭാഗമാകാനൊരുങ്ങുന്നത്.

പ്രശാന്ത് നീൽ ഒരുക്കി വൻ വിജയമായ സലാറിന്റെ രണ്ടാംഭാഗം സലാർ2: ശൗര്യംഗ പർവ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ദി രാജാസാബ് തുടങ്ങിയ ചിത്രങ്ങളാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേത്. റൊമാന്റിക് കോമഡി ഹൊറർ വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. പീപ്പിൾ മീഡിയ ഫാക്ടറി നിർമ്മിക്കുന്ന ചിത്രത്തിൽ നിധി അഗർവാൾ, മാളവിക മോഹൻ എന്നിവരാണ് നായികമാർ.

വൻ വിജയം നേടിയ കൽക്കിയുടെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്ത വർഷം ഫെബ്രുവരിയോടെ ഇതിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ആദ്യ ഭാഗത്തിന്റേത് പോലെ തന്നെ വൻ ബജറ്റിലാണ് ഈ ചിത്രവും ഒരുങ്ങുന്നത്. പ്രഭാസിന്റെ കരിയർ ബ്രേക്ക് ആയി മാറുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ നായക വേഷത്തിന് പിന്നാലെയാണ് പ്രഭാസിന്റെ താരമൂല്യം കുതിച്ചുയർന്നത്. 2002ലാണ് പ്രഭാസിന്റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി.പരഞ്ചെ സംവിധാനം ചെയ്ത ‘ഈശ്വർ’ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അവിടുന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഇന്ത്യൻ സിനിമയൊന്നാകെ ശ്രദ്ധിക്കുന്ന തലത്തിലേക്ക് പ്രഭാസിനെ കൈപിടിച്ച് ഉയർത്തിയത് ബാഹുബലിയിലെ അഭിനയമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു ബാഹുബലി.

Tags: birthdayPrabhasBAHUBALIprabhas new projects
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies