സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഗായിക അമൃത സുരേഷ്. തന്റെ വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ അമൃത പങ്കുവെച്ച ചിത്രവും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്.
വിവാഹ ജീവിതത്തിലേക്ക് ബാല കടന്നതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ പുതിയ ചിത്രമാണ് അമൃത സുരേഷ് പോസ്റ്റ് ചെയ്തത് . നെറ്റിയല്‍ ചന്ദനം ചാര്‍ത്തി വഴിപാട് നടത്തി പ്രസാദം പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന് കൈ കൂപ്പി പിടിച്ചിരിക്കുന്ന ഇമോജിയാണ് അമൃത ഇട്ടിരിക്കുന്നത്. മറ്റൊന്നിൽ ‘സ്നേഹം പ്രാർത്ഥനകൾ’ എന്നും കുറിച്ചിരിക്കുന്നു.പ്രസാദം പിടിച്ച് ചിരിച്ച മുഖത്തോടുകൂടിയുള്ള അമൃതയുടെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.