അമൽ നീരദ് സംവിധാനം ചെയ്ത് തിയേറ്ററിൽ തരംഗമായി മാറിയ ബോഗയ്ൻവില്ലയിലെ വിവാദ സ്തുതി ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹൻസിക കൃഷണ. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ ഹൻസികയുടെ നൃത്തച്ചുവടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രശംസിച്ചും വിമർശിച്ചും ആരാധകർ അഭിപ്രായങ്ങൾ പങ്കുവച്ചു. ഇതിനിടെ ബോഗയ്ൻവില്ലയിലെ താരങ്ങളായ ശൃന്ദയും വീണാ നന്ദകുമാറും ഹൻസികയെ പ്രശംസിച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായി.
ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബന്റെയും ജ്യോതിർമയിയുടെയും ഡ്രെസ്സിംഗ് സ്റ്റൈലിലാണ് ഹൻസിക ചുവടുവയ്‌ക്കുന്നത്. ഇതിനെ വിമർശിച്ചും ചിലർ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു. ചെറിയ പ്രായത്തിൽ തന്നെ വലിയ ആരാധകവൃന്ദം ഉണ്ടാക്കിയെടുത്ത സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ കൂടിയാണ് ഹൻസിക.
View this post on Instagram
ഗാനത്തിനെതിരെ ക്രൈസ്തവ സഭകൾ രംഗത്തെത്തിയതോടെയാണ് വിവാദമായത്. എന്നാൽ സിനിമ റിലീസായതോടെ നായകൻ കുഞ്ചാക്കോ ബോബൻ തന്നെ വിവാദങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.















