പാലക്കാട് അൻവർ നടത്തിയ റോഡ് ഷോയിൽ ആളെക്കൂട്ടാൻ എത്തിച്ചവരിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുമുണ്ടായിരുന്നുവെന്ന് ഇന്നലെ ആരോപണമുയർന്നിരുന്നു. ഒരു മലയാളം ചാനലുമായി സംസാരിക്കുന്നതിനിടെ ചില സ്ത്രീകളാണ് ഇത് നിഷ്കളങ്കമായി വെളിപ്പെടുത്തിയത്. എന്നാൽ ഇതിലൊരാളെ പിവി അൻവർ എം.എൽ.എയുടെ ശിങ്കിടികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. പ്രായമായ സ്ത്രീയായി പോയി ഇല്ലെങ്കിൽ പണി തന്നേനെയെന്നും ഇയാൾ പറയുന്നുണ്ട്. മുഖം കാണിക്കാതെയാണ് ആ സ്ത്രീയെ ഭിഷണിപ്പെടുത്തുന്നത്.
ആരാണ് നിങ്ങളെ വിളിച്ചത്. നിങ്ങൾക്ക് ആരാണ് പണം നൽകിയത് .ആരെങ്കിലും പറഞ്ഞാൽ വന്ന് നിൽക്കാനുള്ള സ്ഥലമാണോ റാലി. അങ്ങനെയൊക്കെ നിങ്ങളെ കൊണ്ട് പറയിച്ചതാരാണ് എന്നൊക്കെയായിരുന്നു പരസ്യ വിചാരണ. റാലി അലങ്കോലമാക്കാൻ ഇവരെ കൊണ്ടുവന്നു എന്ന് ചിത്രീകരിക്കാനായിരുന്നു അൻവറിന്റെ ശിങ്കിടികളുടെ ശ്രമം. പാവം സ്ത്രീ ഇതിനൊക്കെ വളരെ നിഷ്കളങ്കമായാണ് മറുപടി നൽകുന്നത്. തനിക്ക് ആരും പണം നൽകിയില്ലെന്നും ഒരാൾ വിളിച്ചപ്പോൾ വന്നതാണെന്നും ഇവർ പറയുന്നുണ്ട്.
ഇവരെ ദിവസ ശമ്പളത്തിനാണ് റാലിക്ക് എത്തിച്ചതെന്നാണ് ആരോപണം ഉയർന്നക്. ഏജന്റ് പണം നൽകുന്നതനുസരിച്ചാണ് റാലിക്കെത്തിയതെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അൻവറിനെയും സംഘത്തെയും ചൊടിപ്പിച്ചത്.മാത്തൂരും പിരായിരിയും കേന്ദ്രീകരിച്ചാണ് റോഡ് ഷോ നടത്തിയത്.















