പാകിസ്തിനിലെ ടിക് ടോക്കറും ഇൻഫ്ളുവൻസറുമായ മിൻഹിൽ മാലിക്കിന്റെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഒരു യുവാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇവരുടേതെന്ന് പറഞ്ഞ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. ഇതോടെ ഇവർ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചു. വീഡിയോകൾ പുറത്തുവന്നതോടെ ഇവർക്കെതിരെ രൂക്ഷ വിമർശനവും സൈബർ ആക്രമണവും ആരംഭിച്ചിട്ടുണ്ട്.
വീഡിയോ മോർഫ് ചെയ്തതാണെന്നും കെട്ടിച്ചമച്ചതാണെന്നും വിശദീകരിച്ച് മിൻഹിൽ ടിക് ടോക്കിൽ വീഡിയോ പങ്കുവച്ചു. വീഡിയോ പൂർണമായും വ്യാജമാണെന്നും എഫ്ഐഎയ്‌ക്ക് പരാതി നൽകിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി. ഉത്തരവാദികൾ ഉടനെ അറസ്റ്റിലാകുമെന്നും അവർ പറഞ്ഞു. ഈ സംഭവം തനിക്കും കുടുംബത്തിനും വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അവർ വീഡിയോയിൽ പ്രതികരിച്ചു.
തന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോകൾ. എല്ലാം എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നതാണെന്നും അവർ പറഞ്ഞു. ടിക് ടോക്കിൽ നിരവധിപേർ പിന്തുടരുന്ന സോഷ്യൽ മീഡിയ സ്റ്റാറാണ് മിൻഹിൽ മാലിക്. എഫ്.ഐ.എ ഇവരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
View this post on Instagram
“>