പൂനെ ടെസ്റ്റിനിടെ ഇന്ത്യൻ ടീം നായകൻ രോഹിത് ശർമയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. കമന്ററിക്കിടെയാണ് രോഹിത് ശർമയെ ഗവാസ്കർ കളിയാക്കിയത്. രോഹിത്തിന്റെ ഫീൾഡ് ക്രമീകരണത്തെ ചോദ്യം ചെയ്തായിരുന്നു വിമർശനം. 19ാം ഓവറിൽ ലോംഗ് ഓണിലും ഓഫിലും രോഹിത് ഫീൾഡമാരെ നിർത്തിയിരുന്നു ഇതാണ് ഗവാസ്കറെ ചൊടിപ്പിച്ചത്.
ഒരു ലോഫ്റ്റഡ‍് ഷോട്ട് കളിക്കുന്നതിന് മുമ്പ് സ്പിന്നർമാർക്കായി ലോംഗ്-ഓൺ, ലോംഗ്-ഓഫ് പോലുള്ള ഫീൽഡർമാർ ഉണ്ടായിരുന്നെങ്കിൽ, ക്യാപ്റ്റനെ ഡിഫെൻസീവ് ക്യാപ്റ്റൻ എന്ന് വിളിക്കുമായിരുന്നു. അവൻ ഒരു ഡിഫെൻസീവ് ക്യാപ്റ്റനാണ്, അവൻ നെഗറ്റീവ് ക്യാപ്റ്റനാണ്. ഇവിടെയിപ്പോൾ നിങ്ങൾ ബൗണ്ടറികൾ തടയാനാണ് ശ്രമിക്കുന്നത്– കമന്ററിക്കിടെ ഗവാസ്കർ പറഞ്ഞു.
അതേസമയം ഇന്ത്യ 259 റൺസിന് ന്യൂസിലൻഡിനെ ആദ്യ ഇന്നിംഗ്സിൽ പുറത്താക്കിയിരുന്നു. വാഷിംഗ്ടൺ സുന്ദർ ഏഴുവിക്കറ്റുമായി തിളങ്ങി. അശ്വിൻ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 15 റൺസെടുത്തു. രോഹിത് ആണ് ഡക്കായത്.