സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിയേറ്റർ സന്ദർശിച്ച തെലുങ്ക് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് മർദനം. കാരണം കേട്ടാൽ വിചിത്രമെന്ന് തോന്നുമെങ്കിലും സംഭവിച്ചത് അതാണ്. മുതിർന്ന നടൻ എൻ.ടി രാമസ്വാമിക്കാണ് പൊതിരെ തല്ല്കിട്ടിയത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവം പ്രൊമോഷന്റെ ഭാഗമാണെന്ന് ആരോപണം ഉയർന്നു. എന്നാൽ അതല്ലെന്നാണ് പുറത്തുവരുന്ന വിവരം. ലവ് റെഡ്ഡി എന്ന ചിത്രത്തിന്റെ ഭാഗമായി അണിയറപ്രവർത്തകർ ഹൈദരാബാദിലെ ഒരു തിയേറ്ററിൽ എത്തിയതായിരുന്നു.
സിനിമ പ്രദർശനത്തിന് ശേഷം അണിയറ പ്രവർത്തകർ സ്ക്രീനിന് മുന്നിൽ നിൽക്കുമ്പോഴാണ് ഓടിയെത്തിയ സ്ത്രീ രാമസ്വാമിയെ പൊതിരെ തല്ലിയത്. നായകനെയും നായികയെയും പ്രശ്നത്തിലാക്കിയെന്ന് പറഞ്ഞായിരുന്നു തല്ല്. എന്താണ് മനസിലാകാതെ സംശയത്തിലായ രാമസ്വാമിക്ക് ആക്രമണം ചെറുക്കാനുമായില്ല.
സഹതാരങ്ങളാണ് രാമസ്വാമിയെ രക്ഷിച്ചത്. പിന്നീട് ഇവരെയും തള്ളിമാറ്റി നടനെ കോളറിൽ തൂക്കിയെടുത്ത് അടിക്കുകയായിരുന്നു. നായികയ്‌ക്കും നായകനും എന്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നും വേർപിരിച്ചെന്നും ചോദിച്ചായിരുന്നു തല്ല്. അഞ്ജൻ രാമചന്ദ്ര, ശ്രാവണി കൃഷ്ണവേണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. ഇവരും ഈ സമയം തിയേറ്ററിലുണ്ടായിരുന്നു.
లవ్ రెడ్డి సినిమా చూసి ఎమోషనల్ అయి నటుడు NT రామస్వామి మీద దాడి చేసిన ప్రేక్షకురాలు pic.twitter.com/cVirudM1LA
— Telugu Scribe (@TeluguScribe) October 25, 2024















