ശബരിമലയിൽ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് ശബരിമല കർമസമിതി; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോ​ഗം നവംബർ 9-ന്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് ശബരിമല കർമസമിതി; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോ​ഗം നവംബർ 9-ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 11:59 am IST
Facebook
Twitter
WhatsAppTelegram

ശബരിമലയിൽ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് ദേവസ്വം ബോർഡിനോട് ശബരിമല കർമ്മസമിതി. ദേവസ്വം ബോർഡ് വീണ്ടുവിചാരമില്ലാതെ പ്രവ‍ർത്തിക്കുന്നത് അവസാനിപ്പിക്കണം. ദേവസ്വം ബോർഡിന്റെ അടിച്ചേൽപ്പിക്കലുകൾ ചർച്ച ചെയ്യാൻ നവംബർ ഒൻപതിന് ചെങ്ങന്നൂരിലാണ് ഭക്തജന സംഘടനകളുടെ യോഗം ചേരാൻ തീരുമാനമായി. ഹൈന്ദവ ആചാര്യന്മാരും പന്തളം കൊട്ടാരം പ്രതിനിധികളും പങ്കെടുക്കുമെന്ന് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ട ശാസ്ത്രീയമായ സംവിധാനം ഒരുക്കുന്നതിന് പകരം ഓരോ വർഷവും പല പരീക്ഷണങ്ങൾ നടത്തി ഭക്തജനങ്ങളെ പീഡിപ്പിക്കുകയാണ് ദേവസ്വം ബോർഡ് ചെയ്യുന്നതെന്ന് ശബരിമല കർമ സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വരുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മുൻപ് തീർക്കേണ്ടതായ പല നിർമാണ പ്രവർത്തനങ്ങളും ഇന്നും പ്രാരംഭാവസ്ഥയിൽ തന്നെ തുടരുകയാണെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

ശബരിമലയിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനും തീർത്ഥാടനം സു​ഗമമാക്കുന്നതിനും വേണ്ട നിർദേശങ്ങളടങ്ങിയ സമ​ഗ്രമായ നിവേദനം വിവിധ ഹൈന്ദവ സംഘടനകൾ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് നൽകിയിരുന്നു. അതിലുള്ള നിർദേശങ്ങളൊന്നും പരി​ഗണിക്കാതെയും ഒരു ചർച്ച പോലും ചെയ്യാതെയുമാണ് ഈ പുതിയ പരീക്ഷണം നടത്താനുള്ള തീരുമാനം.

വെർച്വൽ ക്യൂ ബുക്കിം​ഗ് സംവിധാനം ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ദേവസ്വം ബോർഡിനെ ഏൽപ്പിച്ചിട്ടും അതിന് വിരുദ്ധമായി ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനം പൊലീസിനെ ഉപയോ​ഗിച്ച് നടത്തുന്നത് കോടതിയലക്ഷ്യം കൂടിയാണ്. കോടാനുകോടി രൂപ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് സംഭാവന നൽകുന്ന അയ്യപ്പ ഭക്തർക്ക് സൗജന്യ സേവനം നൽകുന്നതിന് പകരം ഓരോ കാരണം പറഞ്ഞ് അവരിൽ നിന്ന് പണം പിഴിഞ്ഞെടുക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. ബോർഡിന്റെ കൃത്യവിലോപം ഭക്തജനങ്ങളെ ശബരിമലയിലേക്ക് വരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും അതുവഴി തീർത്ഥാടനത്തെ തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

ഭക്തർക്ക് മേൽ ദേവസ്വം ബോർഡ് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന വിഷയങ്ങൾ ചർ‌ച്ച ചെയ്യാനും സമാധാനപരമായ തീർ‌ത്ഥാടനം ഉറപ്പുവരുത്തുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കാനും തുടർന്ന് നടത്തേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനുമാണ് യോ​ഗം കൂടുന്നതെന്നും ശബരിമല കർമസമിതി വ്യക്തമാക്കി.

Tags: Sabarimala Karma Samitji
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies