ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സാമ്പത്തികമായി പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുവാൻ സാധിക്കും. പല കാര്യങ്ങളിലും വീണ്ടുവിചാരം ഉണ്ടാകും. പുണ്യ തീർത്ഥ ഉല്ലാസ യാത്രയ്‌ക്ക് അവസരം ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയും ബന്ധു ജനങ്ങളെയും കണ്ടുമുട്ടും. എന്നാൽ വാര മധ്യത്തിൽ തൊഴിൽ ക്ലേശം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് തൊഴിൽ മാറ്റം ഉണ്ടാകുവാൻ ഇടയുണ്ട്. സർക്കാർ ജോലിയിൽ ഇരിക്കുന്നവർ സാമ്പത്തിക ക്രയ വിക്രയങ്ങളിൽ വളരെ അധികം സൂക്ഷിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരും. വാരം അവസാനം ശത്രുഹാനി, ഭക്ഷണ സുഖം, ധനലാഭം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, തൊഴിൽ വിജയം ,ബിസിനസ് പുരോഗതി എന്നിവ ദൃശ്യമാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വാരത്തിന്റെ തുടക്കത്തിൽ സ്ത്രീ മൂലം മാനഹാനി, പണ നഷ്ടം എന്നിവ ഉണ്ടാകും. വരവിനേക്കാൾ ചെലവ് വർദ്ധിക്കുകയും ധനക്ലേശം അനുഭവപ്പെടുകയും ചെയ്യും. ചെലവ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടും. രാഷ്‌ട്രീയക്കാർക്ക് അപവാദം, മാനഹാനി കേൾക്കേണ്ടിവരും. അഴിമതി സ്ത്രീവിഷയ ആരോപണം ഒക്കെ സൂക്ഷിക്കുക. രോഗാദി ദുരിതം അലട്ടുകയും ശരീര ശോഷണം ഉണ്ടാവുകയും ചെയ്യും. ഏതെങ്കലിലും വിലപ്പെട്ട വസ്തുക്കൾ മോഷണം പോകുവാൻ സാധ്യത ഉണ്ട്. വാരം മധ്യത്തിൽ സ്ത്രീ സുഖം, മനഃസന്തോഷം. ധന നേട്ടം, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും. കലാകാരൻമ്മാർക്ക് പേരും പ്രശസ്തിയും ഉണ്ടാകും. വാരം അവസാനം കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന അവസ്ഥാവിശേഷം ഉണ്ടാവും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ബന്ധുജന സമാഗമം, സത്സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായും സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഭക്ഷണ സുഖം, യാത്ര സുഖം, തൊഴിൽ വിജയം എന്നിവ ഉണ്ടാവും. വാര മധ്യത്തിൽ ദ്രവ്യനഷ്ട്ടം വരാതെ സൂക്ഷിക്കുക. സ്ത്രീകൾ മൂലം അപവാദം കേൾക്കുവാനോ പണ നഷ്ടത്തിനോ ഇടനൽകും. അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാക്കുന്നതാണ് . രോഗാദിദുരിതം അലട്ടും, വാരം അവസാനം തൊഴിൽ രഹിതർക്ക് അർഹമായ സ്ഥാനങ്ങളിൽ പ്രവേശിക്കുവാൻ സാധിക്കും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി പരിചയപെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഇഷ്ട്ട ഭക്ഷണ സമൃദ്ധി , ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് അപ്രതീക്ഷിതമായി ജോലിയിൽ സ്ഥാനക്കയറ്റതോട് കൂടി സ്ഥലംമാറ്റം ഉണ്ടാവും. ബന്ധുജന ഗുണം, ഭക്ഷണ സുഖം, മനസന്തോഷം , സാമ്പത്തിക പുരോഗതി, ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, കീർത്തി . ദാമ്പത്യ സുഖം എന്നിവ ലഭിക്കും. രാഷ്‌ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ പിന്തുണയോടെ പുതിയ പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും. വിവാഹ കാര്യങ്ങളിൽ തീരുമാനമാകുകയോ വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ സാധിക്കും. എന്നാൽ വാരം അവസാനം സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ ധനനഷ്ടം, അപവാദം എന്നിവ ഉണ്ടാകുവാൻ ഇടയാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction By Jayarani E.V