ബഹ്റൈൻ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിന് ഇരയായവരെ സഹായിക്കാൻ ലാൽ കെയേഴ്സ് ബഹ്റൈൻ സമാഹരിച്ച സഹായം വിശ്വശാന്തി ഫൗണ്ടേഷന് കൈമാറി. പത്ഭഭൂഷൺ മോഹൻലാൽ ഫൗണ്ടർ ആയ വിശ്വശാന്തി ഫൗണ്ടേഷൻ വയനാടിൽ ബൃഹത്തായ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു
ലാൽ കെയേഴ്‌സ് സമാഹരിച്ച സഹായധനം ഫൗണ്ടേഷന് കൈമാറിയ രേഖ ലാൽ കെയെർസ് ബഹ്റൈൻ കോ – ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിന് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ജെയ്‌സൺ കൈമാറി. പ്രസിഡന്റ് എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രെഷറർ അരുൺ ജി നെയ്യാർ മറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു, വിപിൻ രവീന്ദ്രൻ, അരുൺ തൈക്കാട്ടിൽ, നന്ദൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.