'അയൺമാൻ ചലഞ്ച്' പൂർത്തിയാക്കുന്നആദ്യ എംപി; തേജസ്വി സൂര്യക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അയൺമാൻ ചലഞ്ച്’ പൂർത്തിയാക്കുന്നആദ്യ എംപി; തേജസ്വി സൂര്യക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 11:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയൺമാൻ ട്രയാത്ത്‌ലോൺ പൂർത്തിയാക്കുന്ന ആദ്യ പാർലമെൻ്റ് അംഗമായി ലോക്‌സഭാ എംപി തേജസ്വി സൂര്യ. 2022 ൽ 90 കിലോമീറ്റർ സൈക്ലിംഗ് സെഗ്‌മെൻ്റ് പൂർത്തിയാക്കിയ റിലേ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇത്തവണ 8 മണിക്കൂർ 27 മിനിറ്റ് 32 സെക്കന്റിൽ അദ്ദേഹം മുഴുവൻ ദൂരവും പൂർത്തിയാക്കി. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ ബൈക്ക് സവാരി, 21.1 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ ആകെ 113 കിലോമീറ്റർ ഉള്ള ദൗത്യമാണ് അയൺമാൻ 70.3 ട്രയാത്ത്‌ലോൺ.

“കഴിഞ്ഞ നാല് മാസമായി ഞാൻ എന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്തൽ കഠിനമായി പരിശീലിച്ചു. അതിന്റെ ഫലമായി ഈ ചലഞ്ച് ഞാൻ പൂർത്തിയാക്കിയ വിവരം പങ്കിടുന്നതിൽ സന്തോഷമുണ്ട്!” തേജസ്വി സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

തന്റെ ശ്രമങ്ങൾക്ക് പ്രചോദനമായത് ഫിറ്റ് ഇന്ത്യ മൂവ്മെന്റാണെന്ന് അദ്ദേഹം പറഞ്ഞു. ഫിറ്റ്നസിലേക്കുള്ള തന്റെ യാത്രയിൽ ജീവിതത്തിൽ അച്ചടക്കവും ആത്മവിശ്വാസവും കൈവന്നതായും തേജസ്വി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും മറ്റ്‌ നിരവധി നേതാക്കളും തേജസ്വി സൂര്യയുടെ നേട്ടത്തെ അഭിനന്ദിച്ചു. “അഭിനന്ദനാർഹമായ നേട്ടം! ഇത് കൂടുതൽ യുവാക്കളെ ഫിറ്റ്നസ് യാത്രയിലേക്ക് നയിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്,” പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

അയൺമാൻ 70.3 ഗോവയുടെ നാലാം എഡിഷൻ ടെന്നീസ് ഇതിഹാസവും റേസ് അംബാസഡറുമായ ലിയാണ്ടർ പേസാണ് ഫ്ളാഗ്ഓഫ് ചെയ്തത്. ഏകദേശം 1200 ലധികം പേർ ചലഞ്ചിൽ പങ്കെടുത്തു. മുൻ അയൺമാൻ ചാമ്പ്യൻ ഇന്ത്യൻ ആർമിയുടെ ബിശ്വർജിത് സായ്ഖോം 4 മണിക്കൂർ 32 മിനിറ്റ് 4 സെക്കൻഡ് എന്ന വ്യക്തിഗത മികച്ച സമയവുമായി പുരുഷ വിഭാഗത്തിൽ ഒന്നാമതെത്തി. വനിതാ വിഭാഗത്തിൽ 5 മണിക്കൂർ 22 മിനിറ്റ് 50 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഈജിപ്തിന്റെ യാസ്മിൻ ഹലവ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Tags: Tejasvi Suryapm modicongratulatesIronman challengeMP from Bengaluru SouthIronman 70.3 triathlon
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies