ഉപ്പിലിട്ട നെല്ലിക്ക പ്രധാന വഴിപാട്; എണ്ണൂറ് വർഷം പഴക്കമുളള ശ്രീ വാസുദേവപുരം ധന്വന്തരി മൂർത്തി ക്ഷേത്രത്തെ അറിയാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ഉപ്പിലിട്ട നെല്ലിക്ക പ്രധാന വഴിപാട്; എണ്ണൂറ് വർഷം പഴക്കമുളള ശ്രീ വാസുദേവപുരം ധന്വന്തരി മൂർത്തി ക്ഷേത്രത്തെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 12:55 pm IST
FacebookTwitterWhatsAppTelegram

മനുഷ്യരാശിക്ക് രോഗപീഡകളിൽ നിന്ന് മുക്തി നേടാനുമുള്ള ശാസ്ത്രമായ ആയുർവേദ ജ്ഞാനം പകർന്നുനൽകിയത് കൊണ്ട് ആയുർവേദത്തിന്റെ ദേവനായി ധന്വന്തരി മൂർത്തിയെ കണക്കാക്കപ്പെടുന്നു. പാലാഴിമഥനസമയത്ത് കയ്യിൽ അമൃതകുംഭവുമായി ഉയർന്നു വന്ന, മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരി ഭഗവാൻ. ഹൈന്ദവ വിശ്വാസപ്രകാരം വേദങ്ങളും പുരാണങ്ങളും ധന്വന്തരിയെ ആരോഗ്യത്തിന്റെയും ചികിത്സയുടേയും ആയുസ്സിന്റെയും ദൈവമായി വർണ്ണിക്കുന്നു. രോഗനിവാരണ ദേവത, രോഗശമനമൂർത്തി, ആരോഗ്യദായകൻ, മഹാവൈദ്യൻ എന്നൊക്കെ ധന്വന്തരി അറിയപ്പെടുന്നു. അതിനാൽ രോഗികളും ആരോഗ്യ പ്രവർത്തകരും ഒരുപോലെ ആരാധിക്കുന്ന മൂർത്തിയാണ് ധന്വന്തരി. വിശ്വാസികൾ ചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ പ്രാർഥിക്കുകയും ക്ഷേത്രങ്ങളിൽ ധന്വന്തരി പൂജ നടത്തുന്നതും സാധാരണമാണ്.

കേരളത്തിൽ ധാരാളം ധന്വന്തരി മൂർത്തിക്ഷേത്രങ്ങളുണ്ട്. അവയിൽ വഴിപാടുകളുടെയും നേദ്യത്തിന്റെയും പ്രത്യേകതകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ് ചങ്ങനാശ്ശേരി ശ്രീ വാസുദേവപുരം ധന്വന്തരി മൂർത്തി ക്ഷേത്രം. ധന്വന്തരി ഭാവത്തിലുള്ള ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഒരു കയ്യിൽ അമൃത കുംഭമുള്ള ശ്രീകൃഷ്ണ വിഗ്രഹമാണ് ഇവിടെയുളളത്.

നിവേദ്യപ്രിയനാണ് ഭഗവാൻ ധന്വന്തരി. നെല്ലിക്കയാണ് ഭഗവാന്റെ ഇഷ്ട നിവേദ്യം. അതും ഉപ്പിലിട്ട നെല്ലിക്ക. വെള്ള നിവേദ്യവും ഉപ്പിലിട്ട നെല്ലിക്കയും ഒക്കെ നേദ്യമായി വെച്ചുളള ഉച്ചപ്പൂജ ഏറെ വിശേഷമാണ്. ഭഗവാന് നിറപറയൊരുക്കുന്നതും നെല്ലിക്ക കൊണ്ടാണ്. ഉദ്ദിഷ്ട കാര്യസാധ്യത്തിനായി നെല്ലിക്കപ്പറ സമർപ്പിക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിന്റെ ഫലസിദ്ധിയിലുള്ള വിശ്വാസം കാരണം ധാരാളം പേരാണ് ഈ വഴിപാട് നടത്താൻ ഇവിടെ എത്തിച്ചേരുന്നത്. കദളിപ്പഴവും പാൽപ്പായസവും നേദിക്കാറുണ്ട്.

 

ഇതും വായിക്കുക

ധന്വന്തരി ജയന്തി അഥവാ ധൻ തേരസ് ഒക്ടോബർ 29 ചൊവ്വാഴ്ച; ആചരണവും അനുഷ്ഠാനവും അറിയാം

 

രോഗാദി ദുരിതങ്ങൾ മാറുവാനും, ഔഷധ സേവക്ക് മുൻപായി ഫലസിദ്ധി നേടാനും ധാരാളം പേരാണ് ഇവിടെ എത്തിച്ചേരുന്നത്. ധന്വന്തരി ഹോമം ഇവിടുത്തെ പ്രധാന വഴിപാടാണ്. രോഗശമന സൂക്ത പുഷ്‌പാഞ്‌ജലിയും ധാരാളം ഭക്തരെ ആകർഷിക്കുന്നു. രോഗശമനത്തിനായി നടത്തുന്ന നമസ്കാരമൂട്ടും ഇവിടുത്തെ പ്രധാന വഴിപാടാണ്. ഉച്ചപ്പൂജയുടെ സമയത്ത് ചെയ്യുന്ന വിശേഷാൽ പൂജയാണ് ഇത്.

ശ്രീ വാസുദേവപുരം ധന്വന്തരി മൂർത്തിക്ക് പുഷ്‌പാഭിഷേകവും ഏറെ വിശേഷമാണ്. ധന്വന്തരി ജയന്തി പോലെയുള്ള വിശേഷ ദിവസങ്ങളിൽ പുഷ്‌പാഭിഷേകം നടത്താറുണ്ട്.

ഗണപതിയും ഭുവനേശ്വരിയുമാണ് ഇവിടുത്തെ ഉപദേവതകൾ. ഗണപതി പ്രതിഷ്‌ഠ ഒക്കത്ത് ഗണപതിയായാണ്.

ചങ്ങാനാശ്ശേരി പെരുന്ന പടിഞ്ഞാറാണ് ശ്രീ വാസുദേവപുരം ധന്വന്തരി മൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്താണ് ഇത്. പെരുന്ന പടിഞ്ഞാറ് എൻ എസ് എസ് കരയോഗമാണ് ഇപ്പോൾ ക്ഷേത്ര ഭരണം കൈകാര്യം ചെയ്യുന്നത്.

“നമാമി ധന്വന്തരിമാദിദേവം സുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം ധാതാരമീശം വിവിധൗഷധീനാം”

Tags: SUBDhanwanthari
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies