കുടുംബത്തിൽ പിളർപ്പുണ്ടാക്കി, ശരദ് പവാറിന്റേത് തരം താഴ്ന്ന രാഷ്ട്രീയം; അജിത്ത് പവാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബത്തിൽ പിളർപ്പുണ്ടാക്കി, ശരദ് പവാറിന്റേത് തരം താഴ്ന്ന രാഷ്‌ട്രീയം; അജിത്ത് പവാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 10:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തന്റെ കുടുംബാംഗവും പ്രതിപക്ഷ എൻസിപി നേതാവുമായ ശരദ് പവറിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത്ത് പവാർ. ശരദ് പവാർ കുടുംബത്തിൽ പിളർപ്പുണ്ടാക്കി. താൻ മത്സരിക്കുന്ന ബരാമതി സീറ്റിൽ എതിർ സ്ഥാനാർത്ഥിയായി കുടുംബാംഗത്തെ തന്നെ നിർത്തിയത് ശരദ് പവാറിന്റെ തരം താഴ്‍ന്ന രാഷ്‌ട്രീയമാണെന്നും അജിത്ത് പവാർ ആരോപിച്ചു.

ബരാമതിയിൽ പത്രികാ സമർപ്പണത്തിനുശേഷം തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് എൻസിപി നേതാവ് വൈകാരികമായി പ്രതികരിച്ചത്.

“എന്റെ അമ്മ വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. അവർ എനിക്കെതിരെ ആരെയും മത്സരിപ്പിക്കരുതെന്ന് അവരോട് (ശരദ് പവാർ സഖ്യം) പറഞ്ഞിരുന്നു. എന്നാൽ എനിക്കെതിരെ നാമനിർദേശ പത്രിക സമർപ്പിക്കാൻ ആരെയോ അവർ ഏർപ്പെടുത്തിയതായി ഞാൻ അറിഞ്ഞു. അയാൾ കുടുംബത്തിൽ പിളർപ്പുണ്ടാക്കി,” അജിത്ത് പവാർ പറഞ്ഞു.

രാഷ്‌ട്രീയത്തെ ഇത്രത്തോളം തരം താഴ്‌ത്തരുതെന്നും കുടുംബത്തെ ഒന്നിപ്പിച്ചു നിർത്താൻ തലമുറകൾ വേണ്ടിവരുമെന്നും എന്നാൽ തകർക്കാൻ ഒരുനിമിഷം പോലും വേണ്ടെന്നും ശരദ് പവറിനുള്ള മറുപടിയായി ഉപമുഖ്യമന്ത്രി പറഞ്ഞു. ശരദ് പവാറിന്റെ ചെറുമകനായ യോഗേന്ദ്ര പവറിനെയാണ് ബരാമതിയിൽ അജിത് പവറിനെതിരെ മത്സരിപ്പിക്കുന്നത്.

Tags: nominationBaramatiDeputy CMMaharashtra Assembly ElectionNCP(SP) candidate Yugendra PawarcandidacySHARAD PAWARAjit Pawar
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies