"വലിയ പണികൾ വരാനിരിക്കുന്നു; തിയേറ്ററിൽ നിന്ന് ഇറങ്ങിയിട്ടും സിനിമ നമ്മളെ പിന്തുടരുന്നു": ജോജു ജോർജിനെ പ്രശംസിച്ച് ഹരീഷ് പേരടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“വലിയ പണികൾ വരാനിരിക്കുന്നു; തിയേറ്ററിൽ നിന്ന് ഇറങ്ങിയിട്ടും സിനിമ നമ്മളെ പിന്തുടരുന്നു”: ജോജു ജോർജിനെ പ്രശംസിച്ച് ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 09:52 pm IST
Facebook
Twitter
WhatsAppTelegram

ജോജു ജോർജ് സംവിധാനം ചെയ്ത് തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പണി സിനിമയെ വാനോളം പുകഴ്‌ത്തി നടൻ ഹരീഷ് പേരടി. ജോജു എന്ന സംവിധായകൻ പണി തുടങ്ങിയിട്ടേയുള്ളൂവെന്നും സിനിമ കഴിഞ്ഞിറങ്ങിയിട്ടും കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ പിന്തുടരുന്നുവെന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.

പണി തിയേറ്ററിലെത്തി, ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഈ മാസം 24-ന് റിലീസ് ചെയ്ത ചിത്രം കളക്ഷനിൽ എട്ട് കോടിയലധികം സ്വന്തമാക്കിയിട്ടുണ്ട്. പ്രമുഖരായ നിരവധി സംവിധായകന്മാരും സിനിമാ മേഖലയിലെ ടെക്നീഷ്യന്മാരും ചിത്രത്തെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പങ്കുവക്കുന്നത്. ഇതിനിടെയാണ് ജോജുവിനെ പ്രശംസിച്ച് ഹരീഷ് പേരടിയും രം​ഗത്തെത്തിയത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർ‌ണരൂപം

വർഷങ്ങൾക്ക് ശേഷം കോഴിക്കോട് വച്ച് ഒരു സിനിമ കാണുമ്പോൾ അതൊരു നല്ല സിനിമയാവണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം അതുപോലെതന്നെ സംഭവിച്ചു. പണി…അത് എല്ലാ അർത്ഥത്തിലും ഒരു ഒന്നൊന്നര പണിയാണ്. ജോജു എന്ന സംവിധായകൻ പ്രേക്ഷകന് തരുന്ന പണിയുടെ ആഴം സിനിമ കഴിഞ്ഞിറങ്ങിയിട്ടും നമ്മളെ പിൻതുടരുന്നുണ്ട്. Laurel and Hardy യെ വില്ലൻമാരാക്കിയാൽ എങ്ങിനെയുണ്ടാവും എന്ന ചിന്തയിൽ നിന്നാണോ ജുനൈസിനും സാഗറിനും അഴിഞ്ഞാടാൻ അവസരം ഒരുങ്ങിയത് എന്ന് സിനിമ കണ്ടപ്പോൾ തോന്നിപോയി. ഇത് അവരുടെ സിനിമയാണ്. അവരുടെ മാത്രമല്ല ഡേവി എന്ന കഥാപാത്രത്തെ തന്റെ ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാതെ തന്റെ ഇരുപത്തിയഞ്ചാമത്ത സിനിമയാണെന്ന് തോന്നിപ്പിച്ച നടൻ ബോബിയുടെ സിനിമയാണ്.

മലയാള സിനിമയ്‌ക്ക് ഇനിയും ബോൾഡായ സംഭാവനകൾ നൽകാൻ ഞാൻ റെഡിയാണ് എന്ന് ഉറക്കെ പറയുന്ന സീമ ചേച്ചിയുടെ സിനിമയാണ്. അഭിനയയുടെ, പ്രശാന്തിന്റെ, സുജിത്തിന്റെ, വെട്ടുക്കാരൻ സുനിയെ പോലെയുള്ള പേരറിയാത്ത ഒരുപാട് നടീ നടൻമാരുടെ പരകായപ്രവേശത്തിന്റെ സിനിമയാണ്. തൃശൂരിലെ മ്മ്ടെ ഗിരിയുടെ സിനിമയാണ്. കാരണം ജോജുവിനെ കാണാനില്ല ഗിരിയെ മാത്രമേ കാണുന്നുള്ളു. ഒന്ന് ഉറപ്പാണ് ജോജു എന്ന സംവിധായകൻ പണി തുടങ്ങിയിട്ടേയുള്ളു. വലിയ പണികൾ വരാനിരിക്കുന്നുണ്ട് എന്ന ഒന്നൊന്നര ഓർമ്മപ്പെടുത്തൽ- എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

Tags: joju georgehareesh peradiPANI
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies