ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും സംരക്ഷകൻ; കരടിയേയും ഹിമപ്പുലിയേയും വരെ നേരിടും; കരുത്തനായ കാവൽക്കാരൻ...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും സംരക്ഷകൻ; കരടിയേയും ഹിമപ്പുലിയേയും വരെ നേരിടും; കരുത്തനായ കാവൽക്കാരൻ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 04:26 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യരാശിയുടെ ആദ്യകാലം മുതൽ ഒപ്പമുള്ള വളർത്തുമൃഗങ്ങളിൽ ഒന്നാണ് നായ്‌ക്കൾ. വിശ്വസ്തതയ്‌ക്കും ധൈര്യത്തിനും പേരുകേട്ട മൃഗം. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് നായ്‌ക്കൾക്കുണ്ട്. മനുഷ്യരുമായുള്ള ഈ ഒത്തിണക്കം നായ്‌ക്കളെ ഉപയോഗിച്ച് വേട്ടകൾ നടത്താൻ വരെ സഹായിക്കുന്നു. ലോകത്ത് വിവിധതരം നായകളുണ്ട്. അതിൽ പലതും വിശ്വസ്തരായിരിക്കുമ്പോൾ തന്നെ അതിശയിപ്പിക്കുന്ന ശക്തിയും വന്യമായ സഹജാവബോധവും മറച്ച് വെയ്‌ക്കുന്നവയാണ്. യഥാർത്ഥ രൂപം പുറത്തുവന്നാൽ വലിയ അപകടകാരികൾ. ഏറ്റവും അപകടകാരിയായ നായ എന്താണെന്ന് ചോദിച്ചാൽ എല്ലാവരുടെയും മനസ്സിൽ വരിക പിറ്റ് ബുള്ളും, റോട് വീലറും എല്ലാം ആയിരിക്കും. ആ ലിസ്റ്റിൽ പെടുത്താവുന്ന മറ്റൊരു നായയാണ് ടിബറ്റൻ മാസ്റ്റിഫ്.

ടിബറ്റൻ മാസ്റ്റിഫ് ഒരു വലിയ ടിബറ്റൻ നായ ഇനമാണ്. വലിപ്പമേറിയ ശരീരവും ദേഹം മുഴുവൻ നിറഞ്ഞു നിൽക്കുന്ന രോമങ്ങളുമാണ് ഈ ഭീമൻ നായയുടെ പ്രധാന ആകർഷണം.  കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ രൂപം. കറുപ്പ്, ടാൻ, ചുവപ്പ്, ചാരം, ഇളം മഞ്ഞ നിറങ്ങളിൽ ഈ നായയെ കാണാം. ചില നായകൾക്ക് കഴുത്തിലും നെഞ്ചിലും കാലുകളിലും വെളുത്ത അടയാളങ്ങളുമുണ്ട്. ടിബറ്റിൽ ആദ്യമായി വന്ന യൂറോപ്യന്മാരാണ് മാസ്റ്റിഫ് എന്ന പദം നൽകിയത്. അക്കാലത്ത് പടിഞ്ഞാറൻ രാജ്യങ്ങളിലെ മിക്കവാറും എല്ലാ വലിയ നായ ഇനങ്ങളെയും പരാമർശിക്കാൻ ആ പേര് ഉപയോഗിച്ചിരുന്നു.

ടിബറ്റൻ മാസ്റ്റിഫുകൾ പാശ്ചാത്യ രാജ്യങ്ങളിൽ ഒരു സ്റ്റാൻഡേർഡിന് കീഴിലാണ് കാണിക്കുന്നത്. എന്നാൽ ഇന്ത്യൻ ബ്രീഡ് സ്റ്റാൻഡേർഡ് പ്രകാരം രണ്ട് ഇനങ്ങളായി ഇവയെ വേർതിരിച്ചിരിക്കുന്നു. 1. ലയൺ ഹെഡ് (ചെറുത്; നെറ്റിയിൽ നിന്നും നീളമുള്ള മുടി), 2.ടൈഗർ ഹെഡ് (വലുത്, നീളം കുറഞ്ഞ മുടി). ടിബറ്റിലും പാശ്ചാത്യ രാജ്യങ്ങളിലും ആട്ടിൻകൂട്ടത്തിന്റെ സംരക്ഷകനായ നായ എന്ന നിലയിലാണ് ഇവയെ വളർത്തുന്നത്. വീടുകളിലും ഇവയെ ഇണക്കി വളർത്താനാവും. എന്നാൽ ശക്തമായ ശരീരമുള്ളതിനാൽ ഉടമയുടെ ജാഗ്രത ആവശ്യമാണ്.

ടിബറ്റിലെ ബുദ്ധ വിഹാരങ്ങളുടെ കാവലിനും കരടികൾ, ചെന്നായ്‌ക്കൾ, ഹിമപ്പുലികൾ തുടങ്ങിയ മൃഗങ്ങളിൽ നിന്ന് സന്യാസിമാരെ സംരക്ഷിക്കാനുമാണ് യഥാർത്ഥത്തിൽ ഈ നായ്‌ക്കളെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഹിമാലയത്തിലെയും ടിബറ്റൻ പീഠഭൂമികളിലെയും ഉയരങ്ങളിൽ ആട്ടിൻകൂട്ടത്തിന്റെ സംരക്ഷകനായും പിന്നീട് ഇവയെ വളർത്തി. വലിയ തലയും രോമമുള്ള ശരീരവുമുള്ള ടിബറ്റിലെ നായ്‌ക്കൾക്ക് ഇന്ത്യയിൽ കാണുന്നതിനേക്കാൾ ഇരട്ടി വലിപ്പമുണ്ട്. അവ ശക്തരായ മൃഗങ്ങളാണ്. പകൽ സമയത്ത് അവയെ ചങ്ങലയിൽ ബന്ധിപ്പിച്ച് രാത്രിയിൽ യജമാനന്റെ വീടിന് കാവലിരിക്കാൻ അഴിച്ചുവിടുന്നു.

ശക്തമായ ശരീരഘടനയും ശക്തമായ ആക്രമണവും കൊണ്ട്, ടിബറ്റൻ മാസ്റ്റിഫ് അതിന്റെ ഉടമയെ സംരക്ഷിക്കും.പക്ഷേ അപരിചിതരോട് വളരെ ശത്രുത പുലർത്തുന്നവയാണ് ഈ നായ്‌ക്കൾ. അതിനാൽ തന്നെ അവയെ കണ്ടുമുട്ടിയാൽ അകലം പാലിക്കുന്നതാണ് നല്ലത്. ടിബറ്റ്, നേപ്പാൾ, ഇന്ത്യ, ചൈന എന്നിവടങ്ങളിൽ ഇവയെ വളർത്തിയിരുന്നു.

 

 

 

 

 

 

Tags: SUBtibetan mastiff templedog
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies