ബൈക്കിൽ യുവതിയെയും പിന്നിലിരുത്തി നടുറോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം. അപകടരമായ രീതിയിലുള്ള ഡ്രൈവിംഗിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ബംഗ്ലാദേശിലെ റോഡിലാണ് അമിത വേഗത്തിൽ പായുന്ന ബൈക്കിൽ സ്റ്റണ്ടിംഗ് നടത്തുന്നത്. ദിംവിത് എന്ന് വിളക്കുന്ന ബൈക്കറാണ് ബുർഗ ധരിച്ചൊരു യുവതിയെ പിന്നിലിരുത്തി യാത്രക്കാരെ വലച്ച് സ്റ്റണ്ടിംഗ് നടത്തിയത്.
ബംഗ്ലാദേശിലെ കണ്ടന്റ് ക്രിയേറ്ററായ റൗഷാൻ അഹമ്മദ് അറഫാത്ത് എന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇയാളോ പങ്കാളിയോ ഹെൽമെറ്റ് പോലും ധരിച്ചിട്ടില്ലെന്ന് വീഡിയോയിൽ കാണാനാകും. സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നു പോലും പാലിക്കാതെയാണ് ഇയാളുടെ ഡ്രൈവിംഗ്.
ബൈക്കിനെ അസാധാരണമായ രീതിയിൽ കുലുക്കിയും റോഡ് ലൈനുകൾ മാറിമാറി സ്കേറ്റ് ചെയ്തുമാണ് ഇയാൾ വാഹനം ഓടിക്കുന്നത്. അമിതവേഗമാണ് മറ്റൊരു പ്രധാന കാരണം. യുവതി ബൈക്കിൽ നിന്ന് വീഴുമോ എന്ന തരത്തിലാണ് ഇരിക്കുന്നത്. 65 മില്യൺ ആൾക്കാരാണ് വീഡിയോ കണ്ടത്. ഇയാളുടെ റൈഡിംഗിനെ വിമർശിച്ചവർ ഇരുവർക്കുമെതിരെ നടപടി ആവശ്യവും ഉയർത്തി.
View this post on Instagram
“>