കോഴിക്കോട്: കണയങ്കോട് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.
ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. പാലത്തിൽ വച്ച് കൈ ഞരമ്പ് മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി കാര്യം തിരക്കുന്നതിനിടെ യുവാവ് പുഴയിലേക്ക് ചാടുകയായിരുന്നു. തുടർന്ന് തെരച്ചിലിന് ഇറങ്ങിയ മത്സ്യ തൊഴിലാളികളുടെ വലയിൽ ഇയാൾ കുടുങ്ങുകയായിരുന്നു. കൊയിലാണ്ടി ഫയർഫോഴ്‌സും തെരച്ചിലിൽ പങ്കാളികളായി.
ഫയർ ഫോഴ്‌സിന്റെ ആംബുലൻസിൽ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.















