ബെംഗളൂരു: കെജിഎഫ് താരം യഷിനെ നാകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സിക്’ വിവാദത്തിൽ. സിനിമയുടെ ചിത്രീകരണം ഏളുപ്പമാക്കാൻ വനഭൂമിയിലെ അനധികൃതമായി നൂറുകണക്കിന് മരങ്ങൾ മുറിച്ചതാണ് വിവാദമായത്.
ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ (എച്ച്എംടി) കൈവശമുള്ള പീനിയ-ജാലഹള്ളി മേഖലയിലെ സംരക്ഷിത വനഭൂമിയിൽ നിന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്. മരം വെട്ടിമാറ്റിയതിന്റെ തെളിവായി സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു.
ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെയും കേസെടുക്കാൻ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ നിർദ്ദേശം നൽകി.
എന്നാൽ മരങ്ങൾ മുറിച്ച് മാറ്റിയില്ലെന്നാണ് സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസിന്റെ നിലപാട്. വനംവകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും നിര്‍മ്മാതാവായ സുപ്രീത് വ്യക്തമാക്കി. 2023ല്‍ ആണ് ടോക്സിക് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. ഗോവയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ ചുറ്റിപ്പറ്റിയാണെന്ന് സിനിമയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.