ശ്.. ശ്.. 'രാജേഷ്' അല്ല കേട്ടോ!! ശ്രീജേഷിന്റെ പേര് വിദ്യാഭ്യാസമന്ത്രി തെറ്റിപ്പറഞ്ഞത് മൂന്ന് തവണ; ചെവിയിൽ തിരുത്തി ആന്റണി രാജു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്.. ശ്.. ‘രാജേഷ്’ അല്ല കേട്ടോ!! ശ്രീജേഷിന്റെ പേര് വിദ്യാഭ്യാസമന്ത്രി തെറ്റിപ്പറഞ്ഞത് മൂന്ന് തവണ; ചെവിയിൽ തിരുത്തി ആന്റണി രാജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 11:04 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് മലയാളികളുടെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ഭാരതീയർക്ക് അഭിമാനമായ കായികതാരമാണ്. പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിന് വെങ്കലം നേടിത്തന്ന് ഹോക്കിയിൽ നിന്ന് വിരമിച്ച ശ്രീജേഷിന്റെ കരിയറിലെ ഓരോ ഘട്ടങ്ങളും ഏറെ പ്രതീക്ഷയോടെയും അഭിമാനത്തോടെയും നോക്കിക്കണ്ടവരാണ് മലയാളികൾ. ഒടുവിൽ ശ്രീജേഷിനെ ആദരിക്കാൻ സംസ്ഥാനസർക്കാർ വേദിയൊരുക്കിയപ്പോൾ വിദ്യാഭ്യാസമന്ത്രിക്ക് പറ്റിയ അമളിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നൽകുന്ന സംസ്ഥാന സർക്കാരിന്റെ ചടങ്ങിൽ താരത്തെ വേദിയിലിരുത്തി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിശേഷിപ്പിച്ചത് ‘രാജേഷ്’ എന്നായിരുന്നു. നാക്കുപിഴയാണെന്ന് കേട്ടവരെല്ലാം ആദ്യം കരുതിയെങ്കിലും ‘രാജേഷ്’ എന്നുതന്നെ മന്ത്രി ആവർത്തിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന കാര്യം വ്യക്തമാക്കി. പ്രസം​ഗത്തിനിടെ മൂന്ന് തവണ ശ്രീജേഷിനെ പരാമർശിച്ചപ്പോഴും വി. ശിവൻകുട്ടി പറഞ്ഞത് ‘രാജേഷ്’ എന്നുതന്നെയായിരുന്നു. ഒടുവിൽ മന്ത്രി ആന്റണി രാജു അരികിലെത്തി ചെവിയിൽ പറഞ്ഞുകൊടുത്ത് തിരുത്തിച്ചതോടെയാണ് അമളി പറ്റിയ കാര്യം വി​ദ്യാഭ്യാസമന്ത്രി പോലും തിരിച്ചറിഞ്ഞത്..

വേദിയിൽ സംഭവിച്ചതിങ്ങനെ..

വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടിയുടെ പ്രസംഗം ആരംഭിച്ചു. പിന്നീട് പ്രസംഗത്തിനിടെ ശ്രീജേഷിന് പരാമർശിച്ചത് ഇപ്രകാരമായിരുന്നു. “കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായ, നമ്മുടെയെല്ലാവരുടെയും പ്രിയപ്പെട്ട പി ആർ ‘രാജേഷ്’..
ശ്രീ ‘രാജേഷിനെ’ സംബന്ധിച്ചിടത്തോളം ഇവിടെ വിശദമായി സൂചിപ്പിച്ചു..
ശ്രീ ‘രാജേഷിനെ’ പ്രയോജനപ്പെടുത്തി കേരളത്തിന്റെ കായികരം​ഗത്ത് മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.. “- വി. ശിവൻകുട്ടി ഇത്രയും പറഞ്ഞതോടെ മന്ത്രി ആന്റണി രാജു വേദിയിലേക്ക് വരുന്നു, വിദ്യാഭ്യാസമന്ത്രിയുടെ അരികിലെത്തി ചെവിയിൽ പറയുന്നു, “ശ്രീജേഷ്..”
ഇതോടെ വി. ശിവൻകുട്ടി അൽപനേരം സ്തബ്ധനായി നിൽക്കുന്നു.. തുടർന്ന് ഇങ്ങനെ പറയുന്നു..
“തീർച്ചയായും ‘ശ്രീജേഷിന്റെ’ കഴിവും ശേഷിയും സേവനങ്ങളും പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയാണ്.”- അധികം വലിച്ചുനീട്ടാതെ വേ​ഗം പ്രസം​ഗം അവസാനിപ്പിച്ച് വിദ്യാഭ്യാസമന്ത്രി പോകുന്നു.

പിആർ ശ്രീജേഷിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ ഇത്രയും നാൾ വൈകിയതിനെ ചൊല്ലിയുള്ള വിമർശനം ശക്തമായിരുന്നു. ഇതിനിടെയാണ് ശ്രീജേഷിനെ വേദിയിലിരുത്തി വിദ്യാഭ്യാസമന്ത്രി ഇത്തരത്തിൽ പരാമർശിച്ചത്. ഇതാദ്യമായല്ല വി. ശിവൻകുട്ടിയുടെ നാവിൽ നിന്ന് അബദ്ധങ്ങൾ വീഴുന്നതെന്നതും ശ്രദ്ധേയമാണ്. നാക്കുപിഴ സംഭവിക്കുന്നതിൽ ഏറെ പേരെടുത്തിട്ടുള്ള മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പിൻ​ഗാമിയാണ് വി. ശിവൻകുട്ടിയെന്ന് സോഷ്യൽമീ‍‍ഡിയയിൽ പലപ്പോഴും ട്രോളുകൾ ഉയർന്നിട്ടുണ്ട്. രാജ്യത്ത് 35 സംസ്ഥാനങ്ങൾ എന്ന് പറഞ്ഞ് വെട്ടിലായിട്ടുള്ള വി. ശിവൻകുട്ടി, നാക്കുപിഴ മനുഷ്യസഹജമാണെന്ന് പറഞ്ഞാണ് പണ്ട് തടിതപ്പിയത്.

Tags: PR SREEJESHv sivankutty
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies