കീറിയ ഷൂവും ജേഴ്‌സിയുമിട്ടാണ് കളിച്ചു വളർന്നത്; അന്ന് 60 മാർക്ക് സ്വപ്നം കണ്ടു തുടങ്ങി, ഇന്ന് രണ്ട് ഒളിമ്പിക് മെഡലുകൾ നേടി : പിആർ ശ്രീജേഷ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കീറിയ ഷൂവും ജേഴ്‌സിയുമിട്ടാണ് കളിച്ചു വളർന്നത്; അന്ന് 60 മാർക്ക് സ്വപ്നം കണ്ടു തുടങ്ങി, ഇന്ന് രണ്ട് ഒളിമ്പിക് മെഡലുകൾ നേടി : പിആർ ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 11:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടിയതാണ് തന്റെ വിജയങ്ങളെന്ന് ഹോക്കി താരം പി ആർ ശ്രീജേഷ്. പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് സംസ്ഥാനസർക്കാർ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശ്രീജേഷ്. അടുത്ത തവണ ഒളിമ്പിക് മെഡൽ നേടിയ ഹോക്കി ടീമിന്റെ പരിശീലകനായി സ്വീകരണം ഏറ്റുവാങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.

ആദ്യകാലങ്ങളിൽ വളരെയേറെ ബുദ്ധിമുട്ടിയാണ് മത്സരങ്ങൾക്ക് പോയിരുന്നത്. നല്ലൊരു ഷൂസ് പോലും സ്വന്തമായി ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വേദിയിലിരുന്ന കുട്ടികളോട് പറഞ്ഞു.

“നിങ്ങളിടുന്ന ഷൂവിനേക്കാൾ മോശപ്പെട്ടതാണ് ഞാൻ മത്സരങ്ങൾക്ക് ഇട്ടിരുന്നത്. കീറിയ ഷൂവും ജേഴ്സിയുമിട്ടാണ് പല മത്സരങ്ങൾക്ക് പോയതും പല മത്സരങ്ങളും ജയിച്ചതും” ശ്രീജേഷ് പറഞ്ഞു.

പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ലഭിക്കുന്ന ഗ്രേസ് മാർക്ക് സ്വപ്നം കണ്ടാണ് ജിവി രാജ സ്പോർട്സ് സ്കൂളിൽ പോകുന്നത്. അവിടെ നിന്നുമാണ് ഒളിമ്പിക് മെഡൽ വരെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അറുപത് മാർക്ക് മാത്രം സ്വപ്നം കണ്ട തനിക്ക് രണ്ട് ഒളിമ്പിക് മെഡലുകൾ നേടാനായെങ്കിൽ തന്റെ മുന്നിലിരിക്കുന്ന അനുജന്മാർക്കും അനുജത്തിമാർക്കും അതിലും വലിയ വിജയങ്ങൾ നേടാനാകും. വലിയ സ്വപ്‌നങ്ങൾ കാണണമെന്നും അത് യാഥാർഥ്യമാക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. അന്താരാഷ്‌ട്ര ഹോക്കിയിൽ നിന്നും വിരമിച്ച താരം ഇന്ത്യൻ ടീമിന്റെ പരിശീലകനാവാനും ഒരുങ്ങുകയാണ്

Tags: kerala govtPR SREEJESHHockey TeamRECEPTIONOlympic Medal Winner
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies