കോട്ടയം: ഇന്റർപോളിന്റെ സഹായത്തോടെ കേരളാ പൊലീസ് നാട്ടിലെത്തിച്ച പ്രതിക്ക് 10 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് കേരളാ പൊലീസ് പിടികൂടി നാട്ടിലെത്തിച്ചത്. കോട്ടയം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി വിചാരണ സമയത്ത് ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.
2012 ലാണ് ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് രാജ്യം വിടുന്നത്. പിന്നീട് 2022 ലാണ് പ്രതിയെ ഇൻ്റർ പോളിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഷാർജയിൽ നിന്നുമാണ് ഇയാളെ പിടികൂടുന്നത്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസും, റെഡ് കോർണറും പുറത്തിറക്കിയിരുന്നു.