ബ്യൂട്ടീഷനെ കൊന്നു; വെട്ടിനുറുക്കി പ്ലാസ്റ്റിക് ബാഗിലിട്ട് വീടിന് പിറകിൽ കുഴിച്ചിട്ടു; പ്രതി ഗുൽ മുഹമ്മദിനായി തിരച്ചിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്യൂട്ടീഷനെ കൊന്നു; വെട്ടിനുറുക്കി പ്ലാസ്റ്റിക് ബാഗിലിട്ട് വീടിന് പിറകിൽ കുഴിച്ചിട്ടു; പ്രതി ഗുൽ മുഹമ്മദിനായി തിരച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 04:03 pm IST
Facebook
Twitter
WhatsAppTelegram

ജോധ്പൂർ: രണ്ട് ദിവസം മുൻപ് കാണാതായ ബ്യൂട്ടീഷനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാ​ഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 50 വയസുള്ള അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.

അനിതയെ കാണാനില്ലെന്ന പരാതി കഴിഞ്ഞ ദിവസമായിരുന്നു ഭർത്താവ് നൽകിയത്. ഒക്ടോബർ 28 മുതൽ അനിതയെ കാണാതായിരുന്നു. ഉച്ചയ്‌ക്ക് ശേഷം ബ്യൂട്ടിപാർലർ അടച്ചിറങ്ങിയ അനിത നേരം ഇരുട്ടിയിട്ടും വീട്ടിലെത്തിയില്ല. ഇതോടെ ഭർത്താവ് മൻമോഹൻ ചൗധരി ജോധ്പൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് ​​ഗുലാമുദ്ദീൻ എന്ന ​ഗുൽ മുഹമ്മദിലേക്കാണ്.

അനിതയുടെ ബ്യൂട്ടിപാർ‌ലർ പ്രവർത്തിക്കുന്ന അതേ കെട്ടിടത്തിലെ മറ്റൊരു കടയുടമയാണ് ഗുൽ മുഹമ്മദ്. ഒരേസ്ഥലത്ത് ജോലി ചെയ്യുന്നതിനാൽ അനിതയും ​ഗുൽമുഹമ്മദും പരിചയക്കാരായിരുന്നു. അനിതയുടെ കോൾ ഹിസ്റ്ററി പരിശോധിച്ചതിൽ നിന്നാണ് അനിതയെ കാണാതായ ദിവസം ഗുൽമുഹമ്മദ് പലതവണ ഫോൺ ചെയ്തിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്.

ബ്യൂട്ടിപാർലർ അടച്ച് പുറത്തിറങ്ങിയ അനിത ഒരു ഓട്ടോറിക്ഷ പിടിച്ച് ​ഗുൽമുഹമ്മദിന്റെ താമസസ്ഥലത്തേക്ക് എത്തിയിരുന്നു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം പൊലീസ് കണ്ടെത്തിയത്. ​ഗുൽമുഹമ്മദിന്റെ വീട്ടിലെത്തിയ പൊലീസ് ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്തു. കഴിഞ്ഞ കുറച്ചുദി​വസമായി ഇവർ വീട്ടിലില്ലായിരുന്നുവെന്നും തിരിച്ചുവന്നപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഭർത്താവ് ഗുൽ മുഹമ്മദ് നടത്തിയതെന്നും ഭാര്യ പറഞ്ഞു. അനിത ഇവിടെ വന്നിരുന്നു, അവളെ കൊന്ന് കഷ്ണങ്ങളാക്കി വീടിന് പിറകിൽ കുഴിച്ചിട്ടുവെന്ന് ഭർത്താവ് തന്നോട് പറഞ്ഞതായി ഇവർ പൊലീസിന് മൊഴി നൽകി. ​ഗുൽമുഹമ്മദിന് വീടിന് പിറക് വശത്ത് നടത്തിയ പരിശോധനയിൽ 12 അടി താഴ്ചയിൽ നിന്നാണ് അനിതയുടെ മൃത​ദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയത്.

രണ്ട് പ്ലാസ്റ്റിക് ബാ​ഗുകളിലായി ആറ് കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു അനിതയുടെ മൃതദേഹം. എന്തുകൊണ്ടാണ് ​ഗുൽമുഹമ്മദ് കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. മൃതദേഹം നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് അനിതയുടെ കുടുംബം ആവശ്യപ്പെടുന്നത്. ഒളിവിൽ പോയ ​ഗുൽമുഹമ്മദിനായി തിരച്ചിൽ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

Tags: rajasthanMurderBeautician
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies