റിലീസായി 15 ദിവസം പിന്നിടുമ്പോൾ അമൽ നീരദ് ചിത്രം ബോഗയ്ൻവില്ല എത്ര രൂപ നേടി? സൈക്കോളജിക്കൽ ത്രില്ലർ ബോക്സോഫീസിൽ നിന്ന് ഇതുവരെ 35.5 കോടി രൂപയോളം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 19 കോടിയാണ്. കേരള ബോക്സോഫീസിൽ നിന്ന് 16.51 കോടി ചിത്രത്തിന് സ്വന്തമാക്കാനായി. സാക്നിൽക്ക് കണക്കുപ്രകാരമാണിത്.
അതേസമയം ഒരോ ദിവസം പിന്നിടുന്തോറും കളക്ഷനിൽ വമ്പൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജ്യോതിർ മയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ,വീണ നന്ദകുമാർ തുടങ്ങി വമ്പൻ താരനിരയുമായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഓക്ടോബർ 17-നാണ് ചിത്രം തിയേറ്ററിലെത്തിയത്.
അമൽ നീരദ് പ്രൊഡക്ഷൻസും കുഞ്ചാക്കോ ബോബന്റെ ഉദയാ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചത്. 15 കോടി ബജറ്റിലെത്തിയ സിനിമ മുടക്കു മുതൽ തിരികെ പിടിച്ച്, ലാഭവും നേടിയെന്നാണ് വിക്കിപീഡിയ വ്യക്തമാക്കുന്നത്. എന്നാൽ വലിയൊരു ഹിറ്റിലേക്ക് നീങ്ങില്ലെന്നും ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. ഏറെക്കുറെ പകുതി സ്ക്രീനിലേക്ക് ചുരുങ്ങിയ ചിത്രം അടുത്തയാഴ്ചയോടെ തിയേറ്ററിൽ നിന്ന് വിടുമെന്നാണ് കരുതുന്നത്.