ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ രോഗാദിദുരിതങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. എല്ലാ കാര്യങ്ങളിലും തടസ്സവും അലസതയും അനുഭവപ്പെടും. ജീവിതപങ്കാളിക്ക് സംശയരോഗം കൂടുകയും അത് പിന്നീട് വിവാഹ മോചനം വരെ എത്തുവാൻ കാരണമാകും. അനാവശ്യമായി ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുനേൽക്കുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവുകയും അന്യദേശവാസം അനുഭവത്തിൽ വരികയും ചെയ്യും. വാതരോഗം, മനോരോഗം, ഉദരരോഗം എന്നിവ അലട്ടും. വാരം അവസാനം ധനക്ലേശം മാറി മനസ്സന്തോഷം, ഭക്ഷണസുഖം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വാരം തുടക്കത്തിൽ മനോധൈര്യം, ശത്രുഹാനി, ചിന്താശേഷി, പക്വത, മനഃസന്തോഷം, ആരോഗ്യവർദ്ധനവ് എന്നിവ ഉണ്ടാകും. എന്നാൽ വാര മധ്യത്തോടുകൂടി കുടുംബസൗഖ്യക്കുറവ്, ഭക്ഷണസുഖക്കുറവ്, മനഃശക്തിക്കുറവ് എന്നിവ അനുഭവപ്പെടും. മനസ്സിൽ അകാരണമായ പേടി ഉണ്ടാവുകയും മാനസീക നില തെറ്റുന്ന തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവുകയോ ചെയ്യും. എന്ത് തൊഴിലിൽ ഏർപ്പെട്ടാലും അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നഷ്ടപ്പെടും. ജീവിതപങ്കാളിക്കോ തനിക്കോ അസുഖങ്ങൾ മൂർച്ഛിക്കാൻ സാധ്യതയുണ്ട്. ഏറ്റവും വേണ്ടപ്പെട്ട ബന്ധുജനങ്ങൾക്കു ഹാനി ഉണ്ടാവും. മാതാവിന് ക്ലേശകരമായ അവസ്ഥകൾ ഉണ്ടാവും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ഏറ്റവും വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം കലഹം എന്നിവ ഉണ്ടാകുവാൻ സാധ്യത. മനഃശക്തി കുറയും. ഭാര്യ-സന്താന സുഖക്കുറവോ രോഗാദിദുരിതങ്ങളോ ഉണ്ടാവാം. വാര മധ്യത്തോടു കൂടി അസുഖങ്ങൾ കുറയുകയും ആരോഗ്യം വർദ്ധിക്കുകയും ചെയ്യും. സഹോദരങ്ങളുമായി ഉണ്ടായിരുന്ന പിണക്കങ്ങൾ മാറി രമ്യതയിൽ എത്തും. എല്ലാ കാര്യങ്ങളിലും അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും പ്രകടിപ്പിക്കും. അപ്രതീക്ഷിതമായി ചില സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കുകയും ചെയ്യാൻ സാധ്യത കാണുന്നു. വാരം അവസാനം ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കണ്ടു ഞെട്ടി എഴുന്നേൽക്കുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും.വളരെക്കാലമായി ഉണ്ടായിരുന്ന രോഗത്തിന് ശാന്തി ലഭിക്കും. ജോലി ഭാരം കൂടുകയും സഹപ്രവർത്തകരുമായി വാക്കു തർക്കത്തിനും സാധ്യതയുണ്ട്. എന്നാൽ വാര മധ്യത്തോടു കൂടി മാതാവിനോ ബന്ധുക്കൾക്കോ രോഗവും അരിഷ്ടതയും ഉണ്ടാവാം. ജീവിത പങ്കാളിയോടും സന്താനങ്ങളോടും വൈകാരികമായി പെരുമാറേണ്ട സാഹചര്യം ഉണ്ടാവും. വാരം അവസാനം ധൈര്യം, പക്വത, ധനലാഭം, കാര്യാപ്രാപ്തി, സത് സുഹൃത്തുക്കൾ ,ശത്രുഹാനി, തൊഴിൽ ലാഭം, മേലധികാരിയിൽ നിന്നും പ്രീതി, ഉയർന്നപദവി, നിദ്രാസുഖം, വേണ്ടപ്പെട്ട സ്ത്രീ ജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം എന്നിവ ഉണ്ടാവും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).
Weekly Prediction By Jayarani E.V