ഇസ്ലാമാബാദ്: ഇസ്ലാമാബാദ്: ചൈനീസ് പൗരന്മാർക്കെതിരെയുള്ള ഭീകരാക്രമണങ്ങളിൽ പാകിസ്താനെതിരെ പരസ്യമായി പ്രതികരിച്ച് ചൈന. ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൈന വ്യക്തമാക്കി. പാകിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് നേരെ ആറ് മാസങ്ങൾക്കിടെ രണ്ട് തവണ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം.
പാകിസ്താനിലെ ചൈനീസ് അംബാസഡറായ ജിയാങ് സായ്‌ഡോങ് ആണ് ചൈനയുടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചത്.. മാർച്ച് മുതൽ ഉണ്ടായ ചാവേർ ആക്രമണങ്ങളിൽ ഏഴ് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് ജിയാങ് ചൂണ്ടിക്കാട്ടി. പൗരന്മാരുടെ സുരക്ഷയാണ് പ്രസിഡന്റ് ഷി ജിൻ പിങിന് പരമ പ്രധാനം. അവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടർന്നാൽ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് കീഴിലെ നിക്ഷേപങ്ങളെക്കുറിച്ച് ചൈനക്ക് പുനർവിചിന്തനം നടത്തേണ്ടിവരുമെന്നും ജിയാങ് മുന്നറിയിപ്പ് നൽകി.
സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുപോലും ചൈന അവരുടെ പൗരന്മാരെ യക്കുന്ന ഒരേ ഒരു രാജ്യമാണ് പാകിസ്താനെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാക്ക് ദാർ വീമ്പിളക്കിയതിനുപിന്നാലെയാണ് ചൈനയുടെ പ്രതികരണം വരുന്നത്. ഭീകരാക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇസ്ലാമാബാദ് ഫലപ്രദമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നാണ് ചൈനയുടെ ആവശ്യം.