ഹോണടിയിൽ തർക്കം! മുൻ ഡിഎസ്പിയെ ചെടിച്ചെട്ടിക്ക് തല്ലിവീഴ്ത്തി സഹോദരിമാർ; പിന്നെ നടന്നത് മഹായുദ്ധം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹോണടിയിൽ തർക്കം! മുൻ ഡിഎസ്പിയെ ചെടിച്ചെട്ടിക്ക് തല്ലിവീഴ്‌ത്തി സഹോദരിമാർ; പിന്നെ നടന്നത് മഹായുദ്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 04:42 pm IST
Facebook
Twitter
WhatsAppTelegram

ഹോണടിച്ചതിന്റെ പേരിൽ ഉടലെടുത്ത തർക്കത്തിൽ കാൻസർ ബാധിതനായ മുൻ ഡി.എസ്.പിയെ ആക്രമിച്ച് സഹോദരിമാർ. ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ അനേകാന്ത് അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. വയോധികനായ അശോക് ശർമെയാണ് ഇരുവരും ചേർന്ന് ചെടിച്ചെട്ടിക്ക് അടിച്ചുവീഴ്‌ത്തിയത്. ഇയാളെ പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിറ്റേന്ന് ശർമയുടെ കുടുംബത്തെയും ഇവർ ആക്രമിച്ചു. ഭാര്യയെയും രണ്ടും മക്കളെയും കടിച്ചും തല്ലിയും കുത്തിപരിക്കേൽപ്പിക്കാനും ഇവർ ശ്രമിച്ചു. ശാന്തി ശർമ, മക്കളായ റീന പ്രതിഭ എന്നിവരാണ് അക്രമിക്കപ്പെട്ടത്. ഇതിന് ശേഷം ഫ്ളാറ്റ് പൂട്ടി അകത്തിരുന്ന സഹോദരിമാരെ പുറത്തിറക്കാൻ പൊലീസും താമസക്കാരും പഠിച്ച പണി പലതും നോക്കി.

ഫ്ളാറ്റിൽ നിന്ന് പുറത്തുവരാൻ പാെലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും ഇരുവരും അനുസരിച്ചില്ല. പൊലീസ് ഇതോടെ ജല-വൈദ്യുത കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിനിടെ ഇവരുടെ കാറിന്റെ രണ്ടു ടയറുകൾ താമസക്കാർ ഊരിമാറ്റി. തൊട്ടുപിന്നാലെ പുറത്തെത്തിയ ഭവ്യ ‍ജെയിനും ഛവി ജെയിനും പൊലീസിന്റെയും നാട്ടുകാരുടെയും വീഡിയോ പകർത്തി വീണ്ടും വെല്ലുവിളിച്ചു.

രക്ഷപ്പെടാൻ വേണ്ടി കാറിൽ കയറി ഇരുവരും പാെലീസുകാരെയടക്കം പത്തുപേരെ ഇടിച്ചുവീഴ്‌ത്തി. സൊസൈറ്റിയുടെ ഗേറ്റ് ബാരിയർ തക‍‍ക്കുന്നതിന് മുമ്പ് കാർ പിസിആർ വാൻ ഉൾപ്പെടെ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചു. നോയിഡ വരെ നീളുന്ന അപകടകരമായ പാച്ചിലിൽ ഒരു സ്‌കൂട്ടറിനെ ഇടിച്ച ശേഷം ഏകദേശം 1.5 കിലോമീറ്ററോളം വലിച്ചിഴച്ചു. ഒടുവിൽ ഒരു ബസുമായി കൂട്ടിയിടിച്ചാണ് കാർ നിന്നത്. 50-ലേറെ പൊലീസുകാരാണ് ഇവരെ പിന്തുടർന്നതും അറസ്റ്റ് ചെയ്തതും. ഒന്നര മാസം മുമ്പ്, അവർ ഒരു സൊസൈറ്റി സെക്യൂരിറ്റി ഗാർഡിനെ ബന്ദിയാക്കുകയും ആക്രമിക്കുകയും ചൂടുള്ള ഇരുമ്പ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. എന്നിട്ടും പൊലീസ് ഇവരെ പിടികൂടിയിരുന്നില്ല.

 

Tags: 2 SisterscancerattackedbyfromsufferingEx-DSP
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies