ദീപാവലിക്ക് നടുറോഡിൽ പടക്കം വയ്ക്കുന്നതിനിടെ കാർ ഇടിച്ചുത്തെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 35-കാരനായ സോഹം പട്ടേൽ മരിച്ചത്. പൂനെയിൽ പിപ്രി ചിഞ്ച്വാദിലായിരുന്നു അപകടം. നവംബർ 30ന് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ അമിത വേഗത്തിലാണ് പാഞ്ഞതെന്ന് വീഡിയോയിൽ കാണാം. അടുത്ത് നിന്നിരുന്ന കുട്ടി തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.
ഇടിയേറ്റ യുവാവ് ഏതാനും മീറ്ററുകൾ താണ്ടിയാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങി. ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെയും ഡ്രൈവറിനെയും ഇതുവരെയും പിടികൂടാനായിട്ടില്ല.
അജ്ഞാതനായ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പാെലീസ് വ്യക്തമാക്കി. അതേസമയം മറ്റൊരു സംഭവത്തിൽ, പൂനെയിലെ സിംഹഗഡ് പ്രദേശത്ത് പടക്കം പൊട്ടിച്ചപ്പോൾ ഡ്രെയിൻ ചേമ്പറിന്റെ അടപ്പ് പൊട്ടിത്തെറിച്ച് അഞ്ച് കുട്ടികൾക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
#Pune Viral Video: Man Hit by Speeding Car While Bursting Firecrackers, Dies on the Spot https://t.co/GLEUG0IJeI pic.twitter.com/2kAPLBaYes
— Pune Pulse (@pulse_pune) November 3, 2024