2024 യുഎസ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് ലോകം ചൂടുള്ള ചർച്ചകൾ നടത്തുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ അതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് വൈറൽ താരമായ മൂ ഡെങ്. തായ്‌ലൻഡിലെ ഈ കുഞ്ഞൻ പിഗ്മി ഹിപ്പോയുടെ പ്രവചനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് തന്റെ ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെ പരാജയപ്പെടുത്തി വിജയിക്കുമെന്നാണ് മൂ ഡെങ് പ്രവചിച്ചിരിക്കുന്നത്.
വളരെ രസകരമായ രീതിയിലാണ് മൂ ഡെങ് പ്രവചനം നടത്തിയത്. തായ്‌ലൻഡിലെ ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിലുള്ള കുഞ്ഞൻ ഹിപ്പോയ്‌ക്ക് അധികൃതർ രണ്ട് തണ്ണിമത്തൻ കേക്കുകളിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരം നൽകി. ഒന്നിൽ കമലാ ഹാരിസിന്റെ പേരും മറ്റൊന്നിൽ ഡൊണാൾഡ് ട്രംപിന്റെ പേരും ആലേഖനം ചെയ്തിരുന്നു. മൂ ഡെങ് തെരഞ്ഞെടുത്തത് ട്രംപ് എന്ന് രേഖപ്പെടുത്തിയ തണ്ണിമത്തനാണ്. സമീപത്തുണ്ടായിരുന്ന വലിയ ഹിപ്പോ കമലാ ഹാരിസിന്റെ പേരുള്ള തണ്ണിമത്തനും കഴിച്ചു. പ്രവചനത്തിന്റെ വീഡിയോ മൃഗശാലാ അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
2024-ലെ യുഎസ് തെരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർത്ഥികളും തമ്മിൽ കടുത്ത മത്സരമുണ്ടാകുമെന്ന് നാഷണൽ പോൾ ഫലങ്ങൾ വ്യക്തമാക്കുമ്പോഴാണ് മൂ ഡെങ് തന്റെ പ്രവചനം നടത്തിയിരിക്കുന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ ഒരു സ്ഥാനാർത്ഥി 270 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയിരിക്കണം. തെരഞ്ഞെടുപ്പിൽ നിർണായകമായി കണക്കാക്കപ്പെടുന്ന പെൻസിൽവാനിയയിലും മിഷിഗനിലും ഇരു സ്ഥാനാർത്ഥികളും തങ്ങളുടെ അവസാനഘട്ട പ്രചാരണം ശക്തമാക്കിയിരുന്നു.
BABY HIPPO MOO DENG PICKS TRUMP FOR PRESIDENT – WATERMELON DOESN’T LIE!
In a bold move, Thailand’s cutest political analyst, baby hippo Moo Deng, snubbed Kamala for a Trump-labeled watermelon at Khao Kheow Open Zoo.
This two-month-old “bouncy pig” didn’t hesitate, chomping… pic.twitter.com/zFRZG4si4w
— Mario Nawfal (@MarioNawfal) November 4, 2024















