രോഹിത് നയിക്കുന്ന ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് സുനിൽ ഗവാസ്കർ. ന്യൂസിലൻഡിനെതിരെ 3-0 ന് പരമ്പര തോറ്റതിന് പിന്നാലെയാണ് പുതിയ വിലയിരുത്തലുമായി മുൻ താരം രംഗത്തുവന്നത്. ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് യോഗ്യത മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ നേടണമെങ്കിൽ ഓസ്ട്രേലിയയെ 4-0,5-0 നോ കീഴടക്കണം.
“ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഒരിക്കലും ഓസ്ട്രേലിയയെ 4-0 ന് കീഴടക്കില്ല. ഇനി അവർ ഓസ്ട്രേലിയയെ അത്തരത്തിൽ തോൽപ്പിച്ചാൽ ഞാൻ എയറിലായിരിക്കും. ഇന്ത്യക്ക് 3-1 ന് ജയിക്കാൻ സാധിക്കുമായിരിക്കും പക്ഷേ 4-0 എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെക്കുറിച്ച് താൻ ഇപ്പോഴൊന്നും പറയുന്നില്ലെന്നും” ഗവാസ്കര്‍ ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇപ്പോൾ “ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അത് എത്തരത്തിൽ വേണമെന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക. പോയി വിജയിക്കുക”. —-ഗവാസ്കർ പറഞ്ഞു. 58.33 പോയിന്റുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്.















