കുപ്‍വാര: ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിൽ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രാവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടന്ന് കഴിഞ്ഞ ദിവസമാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തെരച്ചിൽ പുരോഗമിക്കുകയാണ്.
അതേസമയം കശ്മീരിലെ ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. ബന്ദിപ്പോരയിലെ ചുന്തവാഡി മേഖലയിൽ ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.