മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് അമരൻ . ശിവകാർത്തികേയൻ -സായിപല്ലവി ജോഡി പ്രധാനവേഷത്തിലെത്തിയ ചിത്രം ഏറെ പ്രശംസകളാണ് പിടിച്ചു പറ്റുന്നത് . ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ചെത്തിയിരിക്കുകയാണ് പ്രിയതാരം ജ്യോതിക.
ജയ്ഭീമിന് ശേഷം തമിഴ് സിനിമയില്‍ കണ്ട മറ്റൊരു ക്ലാസിക് ചിത്രമാണിതെന്നും , ഇത് ഇന്ത്യൻ സൈന്യത്തിനുള്ള ഉചിതമായ ആദരാവാണെന്നും ജ്യോതിക സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.
‘ അമരന്റെ ടീമിന് സല്യൂട്ട്. ജയ്ഭീമിന് ശേഷം തമിഴിൽ വന്ന ക്ലാസിക്ക് സിനിമയാണ് അമരൻ . സംവിധായകൻ രാജ്കുമാർ പെരിയസാമി നിങ്ങൾ ഒരു വജ്രം സൃഷ്ടിച്ചു. നടൻ ശിവകാർത്തികേയൻ ഈ വേഷത്തിന് വേണ്ടി എത്ര കഠിനാധ്വാനം ചെയ്തതായി എനിക്ക് ഊഹിക്കാം. എന്തൊരു നടിയാണ് സായ് പല്ലവി? അവസാന 10 മിനിറ്റിൽ നിങ്ങൾ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓർത്ത് അഭിമാനിക്കുന്നു. മേജർ മുകുന്ദ് വരദരാജൻ, ആ ത്യാഗവും പോസിറ്റീവ് ചിന്തകളും ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു. എല്ലാ പൗരന്മാരും നിങ്ങളുടെ വീര്യം ആഘോഷിക്കും. ഞങ്ങളുടെ കുട്ടികളെയും നിങ്ങളെപ്പോലെ ധീരനായി വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യൻ സൈന്യത്തിനുള്ള ഉചിതമായ ആദരാവാണ്. ജയ് ഹിന്ദ് . ദയവ് ചെയ്ത് ഈ വജ്രം കാണാതെ പോകരുത് ‘ ജ്യോതിക കുറിച്ചു.