"എന്തുകൊണ്ട് നമ്മൾ തോറ്റു?" 5 കാരണങ്ങൾ; കമലയോട് 'നോ' പറയാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.. 
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

“എന്തുകൊണ്ട് നമ്മൾ തോറ്റു?” 5 കാരണങ്ങൾ; കമലയോട് ‘നോ’ പറയാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.. 

Janam Web Desk by Janam Web Desk
Nov 6, 2024, 07:38 pm IST
FacebookTwitterWhatsAppTelegram

വീണ്ടുമൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയിൽ നടന്നിരിക്കുന്നു. വനിതാ പ്രസിഡന്റിനെ സ്വന്തമാക്കാനുള്ള നിയോ​ഗം ഇപ്പോഴും അമേരിക്കയ്‌ക്കായിട്ടില്ല. കമലാ ഹാരിസിനെ ആവശ്യമില്ലെന്നും ട്രംപ് തിരിച്ചുവരട്ടെയെന്നും അമേരിക്കൻ ജനത വിധിയെഴുതിക്കഴിഞ്ഞു. എന്തുകൊണ്ട് നമ്മൾ തോറ്റു? എന്ന ചോദ്യത്തിന് ഡെമോക്രാറ്റുകൾ ഉത്തരം തേടേണ്ട സമയമാണിത്. എന്തുകൊണ്ട് കമലയെ പ്രസിഡന്റാക്കാൻ ജനം തയ്യാറായില്ല, ഡെമോക്രാറ്റിക് പാർട്ടിക്ക് എവിടെയാണ് പിഴച്ചത്? ഭരണവിരുദ്ധവികാരം തിരിച്ചടിയായോ? ഒരു വനിതാ പ്രസിഡന്റിനെ സ്വീകരിക്കാൻ ഇനിയും അമേരിക്കൻ ജനത തയ്യാറല്ലെന്നാണോ? കമലാ ഹാരിസിന്റെ തോൽവിക്ക് ഇടയാക്കിയെന്ന് കരുതുന്ന 5 കാര്യങ്ങൾ നോക്കാം..

ഒന്ന്,
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമലാ ഹാരിസിന്റെ നോമിനേഷൻ വരുന്നത് അൽപം വൈകിയാണ്. നിലവിലെ പ്രസിഡന്റ് ബൈഡനെ തന്നെയായിരുന്നു ഡെമോക്രാറ്റുകൾ ആദ്യം ഉയർത്തിക്കാട്ടിയത്. ബൈഡന്റെ നാക്കുപിഴകളും അസ്വാഭാവികത നിറഞ്ഞ പെരുമാറ്റവും ഡിബേറ്റുകളിൽ പിന്നാക്കം പോയതുമെല്ലാം കമലാ ഹാരിസിലേക്ക് വഴിതെളിച്ചു. സാധാരണരീതിയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നത് പാർട്ടിക്കുള്ളിലെ ജനാധിപത്യ പ്രക്രിയയിലൂടെയാണ്. എന്നാൽ കമല എത്തിയത് നോമിനിയായി ബൈഡൻ പ്രഖ്യാപിച്ചതോടെ ആയിരുന്നു. അവർ പാർട്ടിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നില്ലെന്നതാണ് മറ്റൊരു വാസ്തവം. ഏറ്റവും ജനപ്രീതി നേടിയ വൈസ് പ്രസിഡൻ്റാണെന്ന അഭിപ്രായവും അമേരിക്കൻ ജനതയ്‌ക്കുണ്ടായിരുന്നില്ല.

രണ്ട്,
ജോ ബൈഡൻ ഭരണകൂടത്തിനെതിരെ കനത്ത വിമർശനം ഉയർന്നപ്പോഴും സർക്കാരിനൊപ്പം ചേർന്നുനിന്നവളാണ് കമല ഹാരിസ്. അമേരിക്കയിലെ അഭിപ്രായ സർവേകൾ പ്രകാരം ബൈഡന് വെറും 15 ശതമാനം മാത്രമായിരുന്നു അപ്രൂവൽ റേറ്റിം​ഗ് ലഭിച്ചിരുന്നത്. 36 ശതമാനം പേരും അമേരിക്കയുടെ പോക്ക് തെറ്റായ ദിശയിലാണെന്ന് വിശ്വസിച്ചവരായിരുന്നു.

മൂന്ന്,
അനധികൃത കുടിയേറ്റത്തെ ചെറുക്കുന്നതിൽ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടെന്നും അതിർത്തിയിലൂടെ നുഴഞ്ഞുകയറുന്നവരെ കൈകാര്യം ചെയ്യുന്നതിൽ കമലാ ഹാരിസ് കഴിവുകെട്ടവളാണെന്നും (“failed border tsar”) ട്രംപ് ആരോപിച്ചിരുന്നു. ഈ വിമർശനങ്ങളെ അതിജീവിക്കാൻ നിലപാടുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ കമലയ്‌ക്ക് കഴിഞ്ഞിരുന്നില്ല.

നാല്,
പരമ്പരാ​ഗത ഡെമോക്രാറ്റ് വോട്ടർമാരായ ആഫ്രിക്കൻ അമേരിക്കൻ പുരുഷന്മാരെ പോലെയുള്ളവരെ ആകർഷിക്കാൻ കമലാ ഹാരിസിന് കഴിഞ്ഞില്ല. അതുപോലെ അറബ് അമേരിക്കൻ ജനതയേയും ബോധ്യപ്പെടുത്തുന്നതിൽ കമല പരാജയപ്പെട്ടു. പ്രത്യേകിച്ച് മിഷിഗണിൽ. അവിടെ പാലസ്തീനികൾക്ക് ആശ്വാസം പകരാൻ എന്നവിധത്തിൽ എത്തി ചില പ്രചാരണങ്ങളിൽ പങ്കെടുത്ത കമല, പെൻസിൽവാനിയയിൽ ഇസ്രായേലിനെ പിന്തുണച്ചും രം​ഗത്തെത്തിയിരുന്നു. ഈ ഇരട്ടത്താപ്പ് ജനങ്ങളെ ചിന്തിപ്പിച്ചു.

അഞ്ച്,
ട്രംപ് ജയിച്ചാൽ ജനാധിപത്യം തകരുമെന്ന തരത്തിൽ ഡെമോക്രാറ്റുകൾ നടത്തിയ വിവരണങ്ങളിൽ വോട്ടർമാർ ആകർഷിക്കപ്പെട്ടില്ല.

എല്ലാതിനുമുപരിയായി ഒരു സ്ത്രീയെ അമേരിക്കൻ പ്രസിഡന്റായി സ്വീകരിക്കാൻ ഇതുവരെയും യുഎസ് തയ്യാറായിട്ടില്ലെന്ന് വേണം കരുതാൻ. ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്ന് അമേരിക്കയുടേതാണ്. അതിന്റെ കമാൻഡർ ഇൻ ചീഫായി കമലയെ കാണാൻ യുഎസ് ജനത തയ്യാറായില്ല. പ്രസിഡന്റ് സ്ഥാനം കൂടാതെ സഭയും സെനറ്റും നഷ്ടപ്പെട്ട ഡെമോക്രാറ്റുകൾ 2024ലെ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് ആഴത്തിൽ പഠനം നടത്തുകതന്നെ വേണ്ടിവരും.

Tags: kamala harrisUS President electionUS Election 2024
ShareTweetSendShare

More News from this section

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

Latest News

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies