ദേവര എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ ആരാധകരുടെ പ്രിയതാരമായ ജാൻവി കപൂറിന്റെ ക്ഷേത്ര സന്ദർശന ചിത്രങ്ങൾ വൈറലാകുന്നു. ഹൈദരാബാദ് മധുരാനഗർ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് താരമെത്തിയത്. പ്രത്യേക പൂജകളും താരം നടത്തിയിരുന്നു. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് താരം ക്ഷേത്ര സന്ദർശനം നടത്തിയത്. ക്ഷേത്ര സന്നിധിയിൽ നിലത്തിരുന്ന പൂജകൾ ചെയ്യുന്ന ജാൻവിയുടെ വീഡിയോയും ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. സംവിധായകൻ ബുച്ചി ബാബുവിനൊപ്പമാണ് ജാൻവി ക്ഷേത്രത്തിലെത്തിയത്.
ഏകദേശം 30 മിനിട്ടോളമാണ് താരം ക്ഷേത്രത്തിലുണ്ടായിരുന്നത്. ദേവരയിൽ ജൂനിയർ എൻടിആറിനാെപ്പം തിളങ്ങിയ ജാൻവി ഇനി അഭിനയിക്കുന്നത് രാം ചരണിനൊപ്പമാണ്. ആർ.സി 16 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റ പൂജയിലും നടി പങ്കെടുത്തിരുന്നു. മാർച്ചിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ലുക്ക് ടെസ്റ്റ് ജാൻവി അടുത്തിടെ നടത്തിയെന്നും സൂചനയുണ്ട്. അമ്മയെപ്പോലെ തെന്നിന്ത്യൻ ചിത്രങ്ങളിൽ സ്ഥിര സാന്നിദ്ധ്യമാകാനാണ് താരത്തിന്റെയും ശ്രമം.
#JanhviKapoor visited the Anjaneya Swamy temple in Ameerpet today along with Director #BuchiBabuSana. It is said that this temple is of strong Sentiment to Buchi Babu.
Janhvi has completed her look test for #RC16 yesterday. pic.twitter.com/xZSF6yBWDP
— Gulte (@GulteOfficial) November 7, 2024















