മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്നാണ് വീണ്ടും വധഭീഷണിയെത്തിരിക്കുന്നത്. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കിയ ഭീഷണി സന്ദേശത്തിൽ പൊലീസ് കേസെടുത്തു.
ലോറൻസ് ബിഷ്‌ണോയിയെയും സൽമാൻ ഖാനെയും ബന്ധപ്പെടുത്തിയുള്ള ഗാനത്തെ പരമാർശിച്ചാണ് പുതിയ ഭീഷണി എത്തിയിരിക്കുന്നത്. ഗാനരചയിതാവ് ഒരു മാസത്തിനുള്ളിൽ പ്രത്യാഘാതങ്ങൾ നേരിടും. ഇനി പാട്ടുകൾ എഴുതാൻ സാധിക്കില്ലെന്നുമാണ് ഭീഷണി. സൽമാന് ഖാനെയും വെറുതെ വിടില്ലെന്നും ഗാനരചയിതാവിനെ രക്ഷിക്കാൻ സാധിക്കുമെങ്കിൽ രക്ഷിച്ചോളൂവെന്നും സന്ദേശത്തിൽ പറയുന്നു.
മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബാ സിദ്ധിഖിന്റെ കൊലപാതകത്തെ തുടർന്നാണ് ലോറൻസ് ബിഷ്‌ണോയ് സംഘം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. 1998 ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന ആരോപണത്തിലാണ് സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന ഭീഷണി, ലോറൻസ് ബിഷ്‌ണോയ് സംഘം മുഴക്കുന്നത്.
സൽമാൻ ഖാനുമായി അടുത്ത ബന്ധം പുലർത്തിയതിന്റെ പ്രകോപനമാണ് ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിൽ. ഇതിനുപിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിയിരുന്നു. സംഭവത്തിൽ കുറ്റവാളികളെ പൊലീസ് പിടികൂടിയിരുന്നു.















